You are Here : Home / USA News

മര്‍ത്ത മറിയം വാര്‍ഷിക കോണ്‍ഫറന്‍സ് ഹോളി ട്രിനിറ്റി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, October 10, 2017 11:38 hrs UTC

ന്യൂജേഴ്‌സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ മിനിസ്ട്രി ആയ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക കോണ്‍ഫറന്‍സ് ഒക്‌ടോബര്‍ 14 ശനിയാഴ്ച പോക്കോണോസിലെ (1000 Seminary Road Dalton, Pensnylvania)ഹോളിട്രിനിറ്റി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍ വച്ച് നടത്തപ്പെടുമെന്ന് ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത കല്‍പനയില്‍ അറിയിച്ചു. രാവിലെ 8.30 മുതല്‍ വൈകിട്ട് 4 മണിവരെയാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുക. ഫാ. ജെറി ജോണ്‍ മാത്യു കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷകനായിരിക്കും.

 

 

''തിന്‍മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ തിന്‍മയെ നന്‍മകൊണ്ട് കീഴടക്കുവിന്‍'' (റോമന്‍സ്-12: 21) എന്ന ബൈബിള്‍ വചനത്തെ അടിസ്ഥാനമാക്കിയായിരിക്കും അദ്ദേഹം ക്ലാസ് നയിക്കുക. വൈദികരും ശെമ്മാശന്‍മാരും മര്‍ത്തമറിയം സമാജം അംഗങ്ങളും മറ്റ് വിശ്വാസികളും കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത കല്‍പനയില്‍ അറിയിച്ചു.

 

വിവരങ്ങള്‍ക്ക്: ഫാ. സണ്ണി ജോസഫ് -വൈസ് പ്രസിഡന്റ് മര്‍ത്ത മറിയം വനിതാ സമാജം (718) 477 2083 സാറാ വര്‍ഗീസ് – ജനറല്‍ സെക്രട്ടറി – (508) 272 5942 ലിസി ഫിലിപ്പ് – ജനറല്‍ ട്രഷറര്‍ – (845) 642 6206

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.