You are Here : Home / USA News

ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ്: എഫ്‌സിസി ചാമ്പ്യന്മാര്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, October 28, 2017 11:02 hrs UTC

ഡാലസ്: ഡാളസില്‍ ആവേശകരമായി സമാപിച്ച ആറാമത് ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റില്‍ ഫുട്ബോള്‍ ക്ലബ് ഓഫ് കരോള്‍ട്ടന്‍ (എഫ്‌സിസി ) ചാമ്പ്യരായി. ഡാലസ് ഡയനാമോസ് റണ്ണേഴ്‌സ് അപ്പ് ആയി. 2 : 2 സമനിലയെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിയിലാണ് വിജയികളെ നിശ്ചയിച്ചത്. ഓസ്റ്റിന്‍ സ്‌െ്രെടക്കേഴ്‌സ് , ഹൂസ്ടന്‍ സ്‌െ്രെടക്കേഴ്‌സ് എന്നിവരാണ് സെമിഫൈനലില്‍ പ്രവേശിച്ച മറ്റു രണ്ടു ടീമുകള്‍. കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് സോക്കര്‍ ഫീല്‍ഡില്‍ എഫ്‌സിസി കരോള്‍ട്ടന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 21, 22 തീയതികളിലായിരുന്നു ടൂര്‍ണമെന്റ്. ഡാലസ്, ഹ്യൂസ്റ്റന്‍, ഒക്ലഹോമ സിറ്റി , ഓസ്റ്റിന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളില്‍ നിന്നായി പത്തു പ്രമുഖ മലയാളി ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.

 

 

 

കാണികളുടെ മികച്ച പിന്തുണ മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാക്കി. ഡാളസ് ഡയനാമോസിന്റെ സഖറി ജോസഫ് ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള എംവിപി ട്രോഫി നേടി. ടോപ്‌സ്‌കോര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം എഫ്‌സിസിയുടെ ബാഹിര്‍ ഗാനി സ്വന്തമാക്കി. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ ട്രോഫി ന്യൂ യോര്‍ക്ക് ഐലന്‍ഡേഴ്‌സിന്റെ ജസ്റ്റിന്‍ ജോണ്‍ നേടിയപ്പോള്‍ എഫ്‌സിസിയുടെ ഡിമ്പു ജോണ്‍ പ്രതിരോധ നിരയില്‍ തിളങ്ങി മികച്ച ഡിഫന്‍ഡര്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. ടൂര്‍ണമെന്റ് സമാപനത്തില്‍ ട്രോഫിദാന സമ്മേളനം നടന്നു.

 

 

 

ഷിനു പുന്നൂസ് ( ഗ്രാന്‍ഡ് സ്‌പോണ്‍സര്‍, എക്‌സ്പ്രസ് കെയര്‍ ഫാര്‍മസി) , ഷിജു എബ്രഹാം (സ്‌പെക്ട്രം ഫൈനാന്‍ഷ്യല്‍സ്) , സുകു വര്‍ഗീസ് (സേഫ്‌മെഡ് ഫാര്‍മസി) ഏന്നീ സ്‌പോണ്‍സേഴ്‌സും, എഫ്‌സിസി പ്രസിഡണ്ട് ജോസ് തോമസ്, റ്റിബി ഫിലിപ്പ് (ട്രഷറര്‍), ജിബിന്‍ മാത്യു (കോഓര്‍ഡിനേറ്റര്‍), വിനോദ് ചാക്കോ എന്നിവരും ചേര്‍ന്ന് വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ജോജോ കാര്‍ റിപ്പയര്‍, കേരളാ കിച്ചണ്‍, നെക്‌സ്‌റ് ലെവല്‍ ടാക്‌സ്, സ്‌പൈസ് ആന്‍ഡ് റൈസ് കരോള്‍ട്ടന്‍, വിനോദ് ചാക്കോ (ബീം റിയാലിറ്റി), അവാന്റ് ടാക്‌സ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍സ്, െ്രെപം ചോയ്‌സ് ലെന്‍ഡിങ് തുടങ്ങിയവരായിരുന്നു മറ്റു സ്‌പോണ്‍സേഴ്‌സ്. ജോസ് തോമസ്, പ്രദീപ് ഫിലിപ്പ്, ടിബി ഫിലിപ്പ്, മാത്യു മാത്യുസ് (സാബു, ഹെഡ് കോച്ച് ) എന്നിവരായിരുന്നു വിജയകരമായി സമാപിച്ച ടൂര്‍ണമെന്റിന്റെ കമ്മറ്റി നേതൃത്വം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.