You are Here : Home / USA News

ബൈ ബൈ ബോയിങ്ങ് 747

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, December 30, 2017 02:11 hrs UTC

ന്യൂയോർക്ക് ∙ അമേരിക്കൻ വിമാനക്കമ്പനിയിൽ നിന്നും അവസാനത്തെ ബോയിങ്ങ് 747 ജംബോ ജെറ്റ് വിമാനവും റിട്ടയർ ചെയ്തു. യുഎസ് ഏവിയേഷൻ കമ്പനികളിൽ 37 വർഷം നീണ്ട അപ്രമാദിത്ത സേവനത്തിനാണ് ഇതോടെ വിരാമമാവുന്നത്. ഡെൽറ്റ എയർലെൻസ് ഉപയോഗിച്ചിരുന്ന ബോയിങ്ങ് 747 – ന്റെ അവസാനത്തെ യാത്രയും ആഘോഷമായിരുന്നു. യാത്രക്കാരും വിമാനക്കമ്പനിയും ചേർന്നു ആകാശത്തിലെ രാജാവായിരുന്ന ബോയിങ്ങ് 747 – ന് വൻ യാത്രയയപ്പു നൽകി.

ഈ ശ്രേണിയിൽപ്പെട്ട ബോയിങ്ങ് യാത്രാ വിമാനങ്ങൾ ആകാശത്തെ പറവകളായി മാറിയത് 1970 – ലാണ്. അന്നു തൊട്ട് അമേരിക്കൻ കമ്പനികളുടെ കുത്തകയായി ബോയിങ്ങ് 747 മാറിയിരുന്നു. കൃത്യമായി പറഞ്ഞാൽ 1969 ഫെബ്രുവരി 9 നാണ് ആദ്യ പറക്കൽ നടത്തിയത്. ബ്രിട്ടീഷ് എയർവേസ്, ലുഫ്താൻസ, കൊറിയൻ എയർ, അറ്റ്ലസ് എയർ എന്നിവരൊക്കെയും കാര്യക്ഷമമായി ഉപയോഗിച്ചിരുന്ന ബോയിങ്ങ് വിമാനമാണിത്. ഈ മോഡലിനെ അധികരിച്ചാണ് പിന്നീട് ബോയിങ്ങ് തങ്ങളുടെ ഡ്രീംലിഫ്റ്റര്‍ വിമാനങ്ങൾ പുറത്തിറക്കിയത്. കഴിഞ്ഞ സെപ്റ്റംബർ 30 –ഓടെ പൂർണ്ണമായും ഇതിന്റെ നിർമ്മാണവും സേവനവും ബോയിങ്ങ് അവസാനിപ്പിച്ചു.

ഇതുവരെ ഈ ശ്രേണിയിൽപ്പെട്ട 1536 വിമാനങ്ങളാണ് നിർമ്മിച്ചത്. ഇതിൽ 146 അപകടങ്ങൾ സംഭവിച്ചു. ജീവാപായം സംഭവിച്ചത് 3722 പേർക്ക്. അവസാനത്തേത് ടർക്കീഷ് എയർലൈൻസ് ഫ്ളൈറ്റിന്റേതായിരുന്നു. ഇതിനുപുറമേ 32 തവണ ഈ എയർക്രാഫ്റ്റ് ഹൈജാക്കിങ്ങിന് വിധേയമായി തട്ടിയെടുക്കപ്പെട്ടിട്ടുണ്ട്. മണിക്കൂറിൽ 939 കിലോമീറ്റർ വേഗതിയിൽ പറക്കാൻ ശേഷിയുണ്ടായിരുന്ന ഇതിന് 14,320 കിലോമീറ്റർ പറക്കാനും ശേഷിയുണ്ടായിരുന്നു. 76 മീറ്ററാണ് ഇതിന്റെ നീളം, 68 മീറ്റര്‍ വീതിയും. ആകാശത്തെ റാണിയെന്ന് അറിയപ്പെട്ടിരുന്ന ഈ ബോയിങ്ങ് വിമാനം അമേരിക്കൻ വിമാനക്കമ്പനിയായ ഡെൽറ്റയും ഉപേക്ഷിച്ചതോടെ, വരും നാളുകളിൽ ഇതിന് രാജ്യാന്തര ആകാശസീമകളിൽ മാത്രമാവും സാന്നിധ്യമുണ്ടാവുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.