You are Here : Home / USA News

നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് ഏപ്രില്‍ 28ന് ന്യൂജേഴ്സിയില്‍

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Tuesday, February 13, 2018 12:18 hrs UTC

ന്യൂജേഴ്സി: പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം (North American Malayalees and Associated Members) 2018ലെ എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് ഏപ്രില്‍ 28നു ന്യൂജേഴ്സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട്‌സ് പാലസില്‍ നടത്തുന്നുമെന്ന് നാമം സ്ഥാപകനും നിലവിലെ സെക്രട്ടറി ജനറലുമായ മാധവന്‍ ബി നായര്‍ അറിയിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രഗത്ഭരെയാണ് നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കുന്നത്. വൈകുന്നേരം 5 മണിക്കാരംഭിക്കുന്ന വിപുലവും വര്‍ണ്ണാഭവുമായ ചടങ്ങില്‍ വെച്ചാണ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നതെന്ന് പ്രസിഡന്റ് മാലിനി നായര്‍ പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളില്‍ നിന്നും അവാര്‍ഡിനായുളള അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്.

 

http://namam.org/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വ്യതസ്തവും മെന്മയേറിയതുമായ നിരവധി പരിപാടികളുമായി നാമം എക്‌സലന്‍സ് അവാര്‍ഡ് നിശ മറക്കാനാകാത്ത അനുഭവമായി മാറ്റാനുള്ള ഒരുക്കത്തിലാണ് നാമം ഭാരവാഹികള്‍. പ്രൊഫഷണല്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്ത-സംഗീത പരിപാടികള്‍ ഉണ്ടാകും. അവാര്‍ഡ് നൈറ്റിനോടനുബന്ധിച്ച് കാണികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകര്‍ഷകമായ പരിപാടികളും സമ്മാനദാനവും, കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തുടങ്ങി പുതുമ നിറഞ്ഞതും പകിട്ടാര്‍ന്നതുമായ പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചടങ്ങില്‍ വെച്ച് നാമത്തിന്റെ സുവനീര്‍ പുറത്തിറക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.