You are Here : Home / USA News

കേണൽ ബി. പി രമേശ് നാമത്തിന്റെ ഇന്ത്യ കോർഡിനേറ്റർ

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Friday, March 09, 2018 11:22 hrs UTC

ന്യൂജേഴ്‌സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമം ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിട്ടയേർഡ് കേണൽ ബി. പി രമേശിനെ കോർഡിനേറ്റർ ആയി നിയമിച്ചതായി നാമം സ്ഥാപകൻ മാധവൻ ബി നായർ അറിയിച്ചു. ഇന്ത്യൻ ആർമിയിൽ നീണ്ട 31 വർഷത്തെ സേവനമാണ് കേണൽ രമേശ് നടത്തിയിട്ടുള്ളത്. വിശിഷ്‌ട സേവനത്തിന് കരസേനയുടെ ഗാലൻട്രി അവാർഡ് മൂന്ന് തവണ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണം ചെറുക്കുന്നിതിനിടയിൽ പരിക്കേൽക്കുന്ന സൈനികർക്കുള്ള Wound Medal (Parakram Padak) ലഭിച്ച കേണൽ രമേശ് 2010ൽ ആർമിയിൽ നിന്നും വിരമിച്ചു. തുടർന്ന് 2015 വരെ പബ്ലിക് സെക്ടർ ബാങ്കിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ആയിരുന്നു.

ഇപ്പോൾ തിരുവനന്തപുരത്തു അഭിഭാഷകൻ ആയി പ്രവർത്തിക്കുന്നു. പ്രസന്നയാണ് ഭാര്യ. സംസ്കാരം,തനിമ,സൗഹൃദം, സംഘാടനം എന്നിവ ലക്ഷ്യമാക്കിയാണ് നോർത്ത് അമേരിക്കൻ മലയാളീസ് ആൻഡ് അസോസിയേറ്റഡ് മെംബേർസ് (നാമം) പ്രവർത്തിക്കുന്നത്. കാരുണ്യവും കലയും യോജിപ്പിച്ച് സാമുഹ്യസേവനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സമാനചിന്താഗതിക്കാരുടെ സംഘടനയായ നാമം രണ്ടു വർഷം കൂടുമ്പോൾ നടത്തുന്ന എക്സലൻസ് അവാർഡ് നൈറ്റ് പ്രവാസി സമൂഹത്തിൽ ശ്രദ്ദേയമാണ്. കേണൽ ബി. പി രമേശിനെ നാമത്തിന്റെ ഇന്ത്യ കോർഡിനേറ്റർ ആയി നിയമിക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മാധവൻ ബി നായർ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.