You are Here : Home / USA News

കലാസ്വാദകർ നിറയുന്ന പതിനാറ് വേദികളുമായി ദിലീപ് ഷോ

Text Size  

Story Dated: Tuesday, April 04, 2017 01:02 hrs UTC

ബിജു കൊട്ടാരക്കര

 

ടെക്സസ്സ് മുതൽ ഫിലഡൽഫിയാ വരെ കലാസ്വാദകർ നിറയുന്ന പതിനാറ് വേദികളുമായി മലയാളസിനിമയുടെ വിജയ നക്ഷത്രങ്ങൾ ആയ നാദിർഷയും ദിലീപും ഒന്നിക്കുന്ന ഷോ 2017 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഷോയുടെ റിഹേഴ്സൽ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി സ്പോൺസർമാരായ യു ജി എം എന്റർടൈൻമെന്റ് ഭാരവാഹികൾ അറിയിച്ചു. അമേരിക്കയിലും കാനഡയിലുമായി ഏപ്രിൽ, മേയ് മാസങ്ങളിൽ അരങ്ങേറുന്ന മെഗാ ഷോയ്ക്ക് അമേരിക്കയിലും കാനഡയിലുമായി പതിനാറ് വേദികളും, പതിനാറ് പ്രധാന സ്പോൺസർമാരാണുള്ളത്. അമേരിക്കയിലും, കാനഡയിലുമുള്ള സാംസ്കാരിക സംഘടനകൾ, വിവിധ ചർച്ചുകൾ, ക്ഷേത്രങ്ങൾ എന്നിവയുടെ ധനശേഖരണാർത്ഥം നടത്തുന്ന ഈ ഷോ കാണാൻ എത്തുന്ന കൊച്ചു കുട്ടികൾ മുതൽ മുത്തശ്ശന്മാർക്കും, മുത്തശ്ശിമാർക്കും വരെ എല്ലാം മറന്നു പൊട്ടിച്ചിരിക്കുവാനും, പാട്ടിന്റെയും, നൃത്തത്തിന്റെയും പുതിയ ലോകം ആസ്വദിക്കാനുമായി വേണ്ട എല്ലാ ചേരുവകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ തന്നെ എഴുപത്തിയഞ്ച് ശതമാനം ടിക്കറ്റുകൾ വിറ്റു പോയ ഈ ഷോ ഇന്നുവരെയുള്ള അമേരിക്കൻ ഷോകളുടെ ടിക്കറ്റുവിൽപ്പന ചരിത്രം തന്നെ തിരുത്തി എഴുതിയിരിക്കുകയാണ്.

 

 

പതിനാറ് വേദികളിൽ സ്‌പോൺസർ ചെയ്തിരിക്കുന്ന സ്പോണ്സർമാരെല്ലാം ഒരേ സ്വരത്തിൽ ഷോ നൂറു ശതമാനം വിജയമാണെന്ന് പ്രഖ്യാപിക്കുന്നു. ദിലീപ്, നാദിർഷ, രമേഷ് പിഷാരടി, ധർമ്മജൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ, ഹരിശ്രീ യൂസഫ്, ഏലൂർ ജോർജ്, റോഷൻ ചിറ്റൂർ, സമദ്, കാവ്യാമാധവൻ, നമിത പ്രമോദ്, ടിവി സിനിമാ താരം സ്വാസിക, തുടങ്ങി 26ൽ പരം കലാകാരന്മാർ അണിനിരക്കുന്ന ഈ മെഗാഷോയെ വരവേൽക്കുവാൻ അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹം തയാറെടുത്തു കഴിഞ്ഞു. കട്ടപ്പനയിലെ റിഥ്വിക് റോഷൻ, അമർ അക്ബർ അന്തോണി എന്നീ മെഗാഹിറ്റു ചിത്രങ്ങൾക്ക് തിരകഥ ഒരുക്കിയ വിഷ്ണുവും ബിപിനും രമേഷ് പിഷാരടിയും ചേർന്നാണ് ഷോയുടെ സ്ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നത്. അതുകൊണ്ടു ഷോയിൽ എല്ലാ ഇനങ്ങളും ഏറ്റവും പുതുമ ഉള്ളതായിരിക്കും.

 

 

ജയറാം ഷോ 2015 നുശേഷം യുജിഎം എന്‍റർടൈൻമെന്‍റ് അണിയിച്ചൊരുക്കുന്ന നാലാമത്തെ സംരംഭമായ ദിലീപ് ഷോ ഏപ്രിൽ 27 മുതൽ മേയ് 29 വരെ 16 വേദികളിലായാണ് അവതരിപ്പിക്കപ്പെടുന്നത്. ദിലീപ് ഷോ പവേർഡ് ബൈ:സ്കൈപാസ്സ്‌ ട്രാവെൽസ്, സപ്പോർട്ടിങ് സ്പോൺസേർസ്:ചെമ്മണ്ണൂർ ജൂവലേഴ്‌സ്, ഏബിൾ മോർട്ട്ഗേജ്, ഇവൻറ് പാർട്ണർ :കേരൾ ടുഡേ, മീഡിയ പാർട്നെർസ്‌: ഫ്ളവേർസ് ടി വി യു എസ്‌ എ, പ്രവാസി ചാനൽ HD, ജോയിച്ചൻ പുതുകുളം ഡോട്ട് കോം, അശ്വമേധം, കേരളടൈംസ്, ഈമലയാളി, മലയാളി FM & മാഗസിൻ, റേഡിയോ മലയാളം എന്നിവയും പ്രവർത്തിക്കുന്നു. അമേരിക്കയിലും കാനഡയിലുമായി അവതരിപ്പിക്കപ്പെടുന്ന ഷോയിൽ എല്ലാ കലാസ്നേഹികളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടായിരിക്കണമെന്ന് യുജിഎം എന്‍റർടൈൻമെന്‍റ് ഡയറക്ടർമാരായ ഡോ. സഖറിയ തോമസ്, ബിനു സെബാസ്റ്റ്യൻ, ജിജോ കാവനാൽ, ശ്രീജിത്ത് രാം എന്നിവർ അറിയിച്ചു. ഷോ അവതരിപ്പിക്കപ്പെടുന്ന സ്ഥലങ്ങൾ, പ്രധാന സ്പൊസർമാർ എന്നിവരുടെ ഫോൺ നമ്പറുകൾ.

1. 4/28/2017 Friday Austin, TX Gateway Church Austin 7104 McNeil Dr, Austin, TX 78729 Roundrock Entertainments Dr. Aneesh George 512-785-2392

 

2. 4/29/2017 Saturday Dallas, TXThe Music Hall at Fair Park 909 1st Avenue, Dallas, TX Guruvayoorappan Temple G Pillai 214 - 684 3449

 

3. 4/30/2017 Sunday Houston, TX Smart Financial Center U.S. Highway 59 and University Boulevard,Sugarland St. Thomas Indian Orthodox Cathedral Johnsy Varghese 281-658-6190

 

4. 5/5/2017 Friday San francisco, CA San Mateo Performing Arts Center 600 N Delaware St, San Mateo, CA 94401 Silicon Valley Indian Lions Club George Varghese 408-829-1888

 

5. 5/6/2017 Saturday Los Angeles, CA David Starr Jordan High School 6500 Atlantic Ave, Long Beach, CA 90805 Creative Enterprises Sodharan Varughese 310-895-6186 6. 5/7/2017 Sunday Phoenix, AZ South Mountain High School 5401 S 7th St, Phoenix, AZ 85040 Arizona Malayalee Association Joseph Vadakkel 623-414-6209

 

 

7. 5/12/2017 Friday Toronto, Canada The Meeting House, 2700 Bristol Cir, Oakville, ON L6H 6E1, Canada Blue Sapphire Entertainment Ajeesh Rajendran 416-873-2360 8. 5/13/2017 Saturay Chicago, IL The Copernicus Center 5216 W Lawrence Ave, Chicago Knanaya Catholic Society Binu Puthurail 847-644-9869

 

9. 5/14/2017 Sunday Detroit, MI Fitzgerald High School 601 W Cypress St, Fitzgerald, GA 31750 St. Thomas Orthodox Church of India Ajai Alex 734-392-4798 10. 5/19/2017 Friday Miami, FL Lauderhill Performing Arts Center 3800 NW 11th Pl, Lauderhill, FL 33311, USA Star Entertainment Group Mathew Varghese 954-234-1201

 

11. 5/20/2017 Saturday Tampa, FL Scottish Rite Masonic Center 5500 Memorial Hwy, Tampa, FL 33634 Malayalee Association of Central Florida Unnikrishnan T 813-334-0123 12. 5/21/2017 Sunday Atlanta, GA Mountain view High school 2351 Sunny Hill Rd, Lawrenceville, GA Atlanata Metro Malayali Association Regi Cherian 404 425 4350 13. 5/26/2017 Friday Raleigh, NC Meymandi Concert Hall - Duke Energy Center for the Performing Arts 2 E South St, Raleigh, NC Lourdes Matha Syro-Malabar Catholic Church Babu Kuttiath 919-800-1571 14. 5/27/2017 Saturday New York, NY Tilles Center for the Performing Arts 720 Northern Blvd, Greenvale, NY 11548 Center of Living 516-274-1810

 

15. 5/28/2017 Sunday New Jercey, NJ John J. Breslin Theatre at Felician College, Lodi, NJ Malankara Archdiocese Syrian Orthodox Church Joji Kavanal 914-409-5385 16. 5/29/2017 Monday Philadelphia, PA Council Rock High School North 62 Swamp Rd, Newtown, PA Kottayam Association Geemon George 267-970-4267

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.