You are Here : Home / USA News

സാഹിത്യവേദി ഏപ്രില്‍ ഏഴിന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, April 04, 2017 01:05 hrs UTC

ഷിക്കാഗോ: 2017-ലെ ആദ്യത്തേതായ, 201-മത് സാഹിത്യവേദി ഏപ്രില്‍ ഏഴാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു പ്രോസ്‌പെക്ട്‌സ് ഹൈറ്റ്‌സിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ വച്ചു (600 N, Milwaukee Ave, Prospects Heights, IL 60070) മാതൃത്വം എന്ന വിഷയത്തെ ആസ്പദമാക്കി സാഹിത്യവേദിയിലെ സജീവാംഗവും, സാഹിത്യവാസനാ സമ്പന്നയുമായ ഉമാ രാജ "മാതൃത്വം കവിതകളിലൂടെ' എന്ന പ്രബന്ധം അവതരിപ്പിക്കുന്നതാണ്. ഇത്ര മഹനീയമായ, മധുരമായ, ലളിതമായ ഈ വിഷയത്തെക്കുറിച്ച് - അമ്മയെപ്പറ്റി, അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെപ്പറ്റി, അമ്മിഞ്ഞ പാലിന്റെ മധുരത്തെപ്പറ്റി ഒക്കെ അനേകം കവികള്‍ വര്‍ണ്ണിച്ചിട്ടുണ്ട്. അതിലെ ശ്രദ്ധേയവും അര്‍ത്ഥപൂര്‍ണ്ണവുമായ പദ്യങ്ങള്‍ കൂട്ടിയിണക്കി, നമുക്ക് ജന്മം നല്‍കിയ അമ്മമാരെ ആദരിക്കുന്ന ഉപഹാരമാണ് മാതൃത്വം എന്ന കവിതകളിലൂടെ എന്ന പ്രബന്ധവിഷയം. ഇരുനൂറാമത് സാഹിത്യവേദി, സാഹിത്യവേദിയുടെ ആദ്യയോഗ അധ്യക്ഷനായിരുന്ന ഡോ. റോയ് പി. തോമസിന്റെ അധ്യക്ഷതയില്‍ കൂടി. സാഹിത്യവേദിയുടെ സ്ഥാപകാംഗങ്ങളില്‍ പ്രമുഖനായ ഡോ. എം. അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്തു. ഇതുവരെ നടന്ന സാഹിത്യവേദികളെക്കുറിച്ചുള്ള അവലോകന അനുസ്മരണമായിരുന്നു മുഖ്യ ആസ്വാദക വിഷയം. സഹിത്യവേദിയില്‍ സ്വീകരണം നല്‍കിയ സാഹിത്യകാരന്മാരേയും, സാഹിത്യവേദിയില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധ അവതാരകരേയും, വിഷയങ്ങളേയും, നിര്യാതരായ സാഹിത്യവേദി അംഗങ്ങളേയും അനുസ്മരിച്ചു.എന്‍.വി കുര്യാക്കോസിന്റെ കൃതജ്ഞതയോടുകൂടി രവി രാജ സ്‌പോണ്‍സര്‍ ചെയ്ത സാഹിത്യവേദി സമംഗളം സമാപിച്ചു. ഏപ്രില്‍ മാസ സാഹിത്യവേദിയിലേക്ക് ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഉമാ രാജ (630 581 9691), രവീന്ദ്രന്‍ ഗീതാഞ്ജലി (630 930 7373), ജോണ്‍ ഇലക്കാട്ട് (773 282 4955). പുതിയ സ്ഥലം ശ്രദ്ധിക്കുക: 600 N, Milwaukee Ave, Prospects Heights, IL 60070

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.