You are Here : Home / USA News

സന്നദ്ധ സുവിശേഷസംഘം ഭദ്രാസന സമ്മേളനം ജൂലൈ 20ന് ആരംഭിക്കും

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, April 04, 2017 10:59 hrs UTC

കാലിഫോര്‍ണിയ: മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ഭദ്രാസന കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക കിക്കോഫ് ജൂലൈ 9നു ആരാധനയ്ക്കു ശേഷം നടക്കും. ജൂലൈ 20 മുതല്‍ 23 വരെ ചരിത്ര പ്രസിദ്ധമായ കാലിഫോര്‍ണിയ സ്‌റ്റേറ്റ് ഈസ്റ്റ് ബേ യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. അമേരിക്ക, കാനഡ, യൂറോപ്പ് പ്രവിശ്യകളിലെ മാര്‍ത്തോമാ ഇടവകകളിലെ പ്രധാന പോഷക സംഘടനയായ ഇടവക മിഷന്റെ പ്രതിനിധികളും വൈദികരുമാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. 'ദേശത്തു പാര്‍ത്തു വിശ്വസ്തരായിരിക്ക' എന്ന വിഷയത്തിന്മേലുള്ള ആധികാരികമായ പഠനവും ചര്‍ച്ചകളും ധ്യാനവും ഒരുക്കുന്നു. ഭദ്രാസന എപ്പിസ്‌ക്കോപ്പ ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പയുടെ ധീരമായ നേതൃത്വം മുഴുവന്‍ സമയവും കോണ്‍ഫ്രന്‍സില്‍ ഉണ്ടാകും. കപ്പൂച്ചിന്‍ സന്യാസി ഫാ.ബോബി ജോസ് കട്ടിക്കാടാണ് പ്രധാന പ്രഭാഷകന്‍. എല്ലാ പ്രായ പരിധിയില്‍ പെടുന്നവര്‍ക്കും അനുയോജ്യമായ രീതിയിലുള്ള പരിപാടികളാണ് ക്രമീകരിക്കുന്നത്

 

 

 

. പ്രശസ്തമായ സാന്‍ ഫ്രാന്‍സിസ്‌കോ മാര്‍ത്തോമ്മാ ഇടവകയാണ് കോണ്‍ഫറന്‍സിന് ആതിഥേയമരുളുന്നത്. ഇടവക വികാരി റവ.ബിജു പി. സൈമണ്‍ പ്രസിഡന്റായും കുര്യന്‍ വര്‍ഗീസ്(വിജയന്‍) ജനറല്‍ കണ്‍വീനറുമായ സ്വാഗതസംഘമാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒപ്പം സഹോദരീ ഇടവകകളുടെയു വെസ്‌റ്റേണ്‍ റീജിയണലിലെ ഇടവകകളുടെയും കൈത്താങ്ങല്‍ ക്രമീകരണങ്ങള്‍ക്കുണ്ട്. കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ടോം തരകന്‍ കണ്‍വീനര്‍, മീഡിയ& പബ്ലിസിറ്റി ഭദ്രാസന മീഡിയ കമ്മറ്റിക്ക് വേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.