You are Here : Home / USA News

ഈസ്റ്റര്‍ ബ്ലീസ് ; അലന്‍ ഒരുങ്ങി കഴിഞ്ഞു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, April 04, 2017 11:04 hrs UTC

അലന്‍(ഡാലസ്): ഈസ്റ്റര്‍ രാവുകള്‍ക്ക് നിറം പകരാന്‍ സംഗീതവും കഥകളും സന്ദേശങ്ങളുമായി ഈസ്റ്റര്‍ ബ്ലീസ് 2017 വരവായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വാദ്യകരമായ വിഭവങ്ങളാണ് സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ കമ്മ്യൂണിയുടെ ഒത്തുചേരല്‍ ലക്ഷ്യമാക്കിയുള്ള ഈ പരിപാടിയില്‍ ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് ശൃംഖല സ്‌കൈപാസ് ഗ്രൂപ്പിന്റെ പ്രസിഡന്റ് സിഇഒയുമായ വിക്ടര്‍ ഏബ്രഹാമാണ് മുഖ്യ സന്ദേശം നല്‍കുന്നത്. കുട്ടികള്‍ക്കായി നടത്തപ്പെടുന്ന ട്രഷര്‍ ഹണ്ട് ആവേശം നിറഞ്ഞ അനുഭവമാകും. പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 9 ഞായര്‍ വൈകിട്ട് 5.30 മുതല്‍ 7.30 വരെ അലന്‍ ലൈബ്രറിക്ക് സമീപമുള്ള ഹിസ്റ്റോറില്‍ അലന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലാണ് പരിപാടികള്‍ സംഘടിപ്പി ക്കുന്നത്. കരോള്‍ട്ടന്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലാണ് ആതിഥേയത്വം വഹിക്കുന്നത്. പരിപാടികളുടെ സമാപനത്തിന്‍ പിസ്സാ പാര്‍ട്ടിയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. എല്ലാവരേയും സ്വാഗതം ചെയ്യുന്നതായും അറിയിച്ചിട്ടുണ്ട്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: റജി മോഡയില്‍ : 817 734 6991 ജിംസ് മാമ്മന്‍ : 936 676 9327

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.