You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്‌കൂള്‍

Text Size  

Story Dated: Wednesday, April 05, 2017 11:42 hrs UTC

ബ്രിജിറ്റ് ജോര്‍ജ്

 

ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്‌കൂള്‍ രജത ജൂബിലി ഏപ്രില്‍ 1 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഓക്‌സിലറി ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്, സിറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ വിപുലമായ ആഘോഷപരിപാടികളോടെ നടത്തപ്പെട്ടു . അനുഷ മാത്യു, ജെന്നിഫര്‍ ജോണ്‍സണ്‍, സോഫിയ സാകിര്‍ എന്നിവര്‍ ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോയ് തോമസ് വര്കില്‍പ്പറമ്പില്‍ ഏവര്‍ക്കും സ്വാഗതമാശംസിച്ചു.

 

 

ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷപ്രസംഗത്തില്‍ നമ്മുടെ കുട്ടികളെ മലയാളം അഭ്യസിപ്പിക്കുന്നതിലൂടെ നമ്മുടെ സംസ്‌കാരത്തിന്റെ വളര്‍ച്ചയില്‍ നമ്മളും ഭാഗഭാക്കുകളാകുകയാണെന്നു അഭിമാനിക്കാമെന്നും സ്‌കൂളിലെ പഠനത്തിന് പുറമെ വീടുകളിലും മലയാളം സംസാരിക്കാന്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ ഈ ഭാഷ കുട്ടികള്‍ക്ക് കൈമുതലാക്കുവാന്‍ സാധിക്കൂ എന്നും പറഞ്ഞു. ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉത്ഘാടനപ്രസംഗത്തില്‍ മാതൃഭാഷ ഹൃദയത്തിന്റെ ഭാഷയാണെന്നും ഈ അമ്മഭാഷയിലൂടെയേ നമ്മുടെ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ ജീവിതത്തിലേക്ക് കടന്നുനരികയുള്ളുവെന്നും അഭിപ്രായപ്പെട്ടു. തുടര്‍ന്ന് നിലവിളക്കുകൊളുത്തി ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. അതിനുശേഷം മാര്‍ ജോയ് ആലപ്പാട്ട് പിതാവ് ആശംസയര്‍പ്പിക്കുകയും മലയാളം സ്‌കൂള്‍ രജതജൂബിലി സോവനീറിന്റെ ആദ്യത്തെ കോപ്പി കത്തീഡ്രല്‍ വികാരി റെവ. ഡോ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പിലിന് നല്‍കിക്കൊണ്ട് സോവനീര്‍ പ്രകാശനം നടത്തുകയും ചെയ്തു. മുന്‍ പ്രിന്‍സിപ്പലായി 12 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച ജോണ്‍ മാത്യു തെങ്ങുംമൂട്ടിലിനെ യോഗത്തില്‍ പ്രത്യേകമായി അനുമോദിച്ചു. തുടര്‍ന്ന് നിലവിളക്കുകൊളുത്തി ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. അതിനുശേഷം മാര്‍ ജോയ് ആലപ്പാട്ട് പിതാവ് ആശംസയര്‍പ്പിക്കുകയും മലയാളം സ്‌കൂള്‍ രജതജൂബിലി സോവനീറിന്റെ ആദ്യത്തെ കോപ്പി കത്തീഡ്രല്‍ വികാരി റെവ. ഡോ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പിലിന് നല്‍കിക്കൊണ്ട് സോവനീര്‍ പ്രകാശനം നടത്തുകയും ചെയ്തു. മുന്‍ പ്രിന്‍സിപ്പലായി 12 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച ജോണ്‍ മാത്യു തെങ്ങുംമൂട്ടിലിനെ യോഗത്തില്‍ പ്രത്യേകമായി അനുമോദിച്ചു. സിബി പാറേക്കാട്ട്, ജോര്‍ജ് അമ്പലത്തുങ്കല്‍, ജോ കണിക്കുന്നേല്‍ എന്നിവരും മലയാളം സ്‌കൂള്‍ റജിസ്ട്രാര്‍ ജാക്ക്വിലിന്‍ വര്ഗീസും മറ്റ് അധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്‌നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ ശുഭപര്യവസാനിച്ചു. റിപ്പോര്‍ട്ട്: ബ്രിജിറ്റ് ജോര്‍ജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.