You are Here : Home / USA News

വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ വാരാചരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 06, 2017 11:27 hrs UTC

വിസ്‌കോണ്‍സിന്‍: സെന്റ് ആന്റണീസ് സീറോ മലബാര്‍ മിഷനില്‍ ഈവര്‍ഷത്തെ വിശുദ്ധ വാരാചരണം മില്‍വാക്കി വെസ്റ്റ് അലിസ് സെന്റ് അലോഷ്യസ് (1414 S 93rd St. West Allis WI) പള്ളിയില്‍ ഭക്തിനിര്‍ഭരമായി ആചരിക്കും. ഏപ്രില്‍ ഏഴാം തീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഫാ. ജോസ് ഇടപ്പാറയ്ക്കല്‍ എം.സി.ബി.എസ് നേതൃത്വം നല്‍കുന്ന നോമ്പുകാല ചിന്തകള്‍, ആരാധന, കുമ്പസാരം എന്നിവയെ തുടര്‍ന്ന് ഓശാന ഞായറാഴ്ച 2 മണിക്ക് ഫാ. ബിജു ചൂരപ്പാടന്റെ നേതൃത്വത്തില്‍ ആഘോഷ പൂര്‍വ്വമായ കുര്‍ബാനയും കുരുത്തോല പ്രദക്ഷിണവും ഉണ്ടായിരിക്കും. പെസഹാ ദിനം വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ഫാ. നവീന്‍ പള്ളുരുത്തില്‍ ഒ.സിയുടെ കാര്‍മികത്വത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ ബലി, പെസഹാ ആചരണം എന്നിവ നടക്കും.

 

വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന ദുഖവെള്ളിയാഴ്ചയിലെ പീഢാനുഭവ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജോസഫ് കൈപ്പിള്ളിപാറയില്‍ എം.സി.ബി.എസ് കാര്‍മികനായിരിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴി ഉണ്ടായിരിക്കും. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന ഉത്ഥാന തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്കും ആഘോഷപൂര്‍വ്വമായ സമൂഹബലിക്കും വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ആന്റണി പ്രൈമല്‍ തോമസ് കാര്‍മികനായിരിക്കും. തുടര്‍ന്ന് കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയോടെ വിശുദ്ധവാരാചരണത്തിന് സമാപനം കുറിക്കും. തോമസ് ഡിക്രൂസ് തറപ്പില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.