You are Here : Home / USA News

ഫാ. ചിറമേലിന് ഇന്ത്യന്‍ നെഫ്രോളജി അസ്സോസിയേഷന്‍ സ്വീകരണം നല്‍കി

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Thursday, April 06, 2017 11:35 hrs UTC

ഫിലഡല്‍ഫിയ: കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ആക്‌സിഡന്റ് കെയര്‍ ആന്റ് ട്രാന്‍സ്‌പോര്‍ട് സര്‍വീസ് (ആക്ട്) എന്ന സന്നദ്ധ സേവന സംഘടനയുടെ മുഖ്യ സഹസ്ഥാപകനുമായ ഫാ. ഡേവീസ് ചിറമേലിന് ഫിലഡല്‍ഫിയയില്‍ ഇന്ത്യന്‍ നെഫ്രോളജി അസ്സോസിയേഷന്‍ ഓഫ് പെന്‍സില്‍വേനിയയുടെ (ഐനാപ്) ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. വൃക്ക രോഗികള്‍çള്ള രക്ഷാസേവനത്തിലൂടെ ലോകമെങ്ങും ശ്രദ്ധാകേന്ദ്രമായ സംഘടനയാണ് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ. അപകടത്തിന്നിരയായി വഴിവക്കിലും പാതയോരങ്ങളിലും മരണത്തോടു മല്ലടിക്കുന്ന നിരാലംബരെ നല്ല ശമറിയാക്കാരന്‍ എന്ന തത്വം നടപ്പിലാക്കി ആശുപത്രികളിലെത്തിക്കുന്നതും ശുശ്രൂഷാ സൗകര്യമേര്‍പ്പെടുത്തുന്നതുമായ നിഷ്കാമ കര്‍മം നിര്‍വഹിക്കുന്ന സംഘടനയാണ് ആക്ട്. ( അല്‌കേഷ്æമാര്‍ ഐഎഎസ്സ് ആണ് ആക്ടിന്റെ കൂട്ടു സഹ സ്ഥാപകന്‍) ഈ സംഘടനകള്‍ക്കുള്ള പ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നതിന് ഫിലഡല്‍ഫിയാ മലയാളികളില്‍ അവബോധം സൃഷ്ടിക്കുന്നതിനും സഹായങ്ങള്‍ ഒരുക്കുന്നതിനും ഇന്ത്യന്‍ നെഫ്രോളജി അസ്സോസിയേഷന്‍ ഓഫ് പെന്‍സില്‍വേനിയ (ഐനാപ്) സന്നദ്ധമാകുന്നു എന്ന് പ്രഖ്യാപിക്കുന്നതായി മാറി സ്വീകരണ യോഗം. ഫ്‌ളോറിഡയിലെ മിയാമി മലയാളി അസ്സോസിയേഷന്റെ ഉദ്ഘാടകനായി ഫാ. ഡേവീസ് ചിറമേല്‍ 2015 സെപ്റ്റംബര്‍ 5ന് പങ്കെടുത്തപ്പോള്‍ രൂപം കൊടുത്ത "വണ്‍ ഡോളര്‍ റവല്യൂഷന്‍' എന്ന സഹായ പദ്ധതിയില്‍ സഹകരിക്കുവാന്‍ വ്യക്തികളെയും സംഘടനകളെയും പ്രചോദിപ്പിക്കുമെìം യോഗം തീരുമാനിച്ചു.

 

 

കേരളത്തിലെ ഒരു വൃക്കരോഗിക്ക് ഒരാഴ്ച്ച ഡയാലസ്സിനാവശ്യമായ തുക സംഭാവനയായി സ്വീകരിക്കുന്ന പദ്ധതിയാണ് "വണ്‍ ഡോളര്‍ ഏ വീക്' അഥവാ "വണ്‍ ഡോളര്‍ റെവല്യൂഷണ്‍'. സഹകരിക്കുവാന്‍ ഇഛിക്കുന്നവര്‍ onedollarrevolution@gmail.com എന്ന വെബ്‌സൈറ്റ് കാണുക. സ്വീകരണ യോഗത്തില്‍ ഐനാപ് പ്രസിഡന്റ് ജോസ് പാലത്തിങ്കല്‍ അദ്ധ്യക്ഷനായി. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ ഫാ. ജോണിçട്ടി പുലിശ്ശേരി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഐനാപ് വൈസ് പ്രസിഡന്റ് എബി സന്തോഷ്, സെക്രട്ടറി ഡോണി ജോസഫ്, ജോയിന്റ് സെക്രട്ടറി അലെന്‍ മാത്യു, ട്രഷറാര്‍ ജോയി കരുമത്തി, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജോര്‍ജ് കുര്യന്‍, ബിനു ജേക്കബ്, ജോസഫ് മാത്യു (ബ്ലെസ്സണ്‍), ജേക്കബ് വര്‍ഗീസ്, ഡെനിസ് മാത്യു ജോബിന്‍ വര്‍ഗീസ്, ജോഫി ജോസഫ്, റോബി റോയി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പെന്‍സില്‍വേനിയായില്‍ ഡയാലിസിസ് മേഖലയില്‍ സേവനം ചെയ്യുന്ന ഇന്ത്യന്‍ വശജരായ ടെക്‌നീഷ്യന്മാരുടെയും നേഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും മാനേജര്‍മാരുടെയും അനുബന്ധ പ്രൊഫഷനലുകളുടെയും ഐക്യ പ്രവര്‍ത്തന സംഘടനയാണ് ഐനാപ്.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് പാലത്തിങ്കല്‍ (പസിഡന്റ് 215 939 3084), വൈസ് പ്രസിഡന്റ് എബി സന്തോഷ്, ഡോണി ജോസഫ് (സെക്രട്ടറി 215 868 1050 ), അലന്‍ ജോര്‍ജ് മാത്യു ( ജോയിന്റ് സെക്രട്ടറി 610 203 0288), ജോയി കരുമത്തി ( ട്രഷറാര്‍ 215 605 8939 ).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.