You are Here : Home / USA News

C N N അന്വേഷിക്കുന്ന ക്രിസ്‌തുവിൻറെ കാല്പാടുകൾ

Text Size  

Story Dated: Friday, April 07, 2017 11:19 hrs UTC

മനോഹർ തോമസ്

യേശുക്രിസ്തു അവശേഷിപ്പിച്ച ചരിത്രത്തിൻറെ നാൾവഴികളിലൂടെ സി .എൻ . എൻ അന്വേഷണം തുടങ്ങുമ്പോഴാണ് " സംശയിക്കുന്ന തോമസിലെത്തി " വഴി തിരിഞ്ഞത് . അങ്ങിനെ അന്വേഷണം മുന്നോട്ട് പോകുമ്പോൾ ,തെക്കേ ഏഷ്യയിലെ ക്രിസ്ത്യാനിറ്റിയുടെ പിള്ളത്തൊട്ടിൽ എന്നറിയപ്പെടുന്ന കേരളത്തിലേക്ക് ഒരെത്തിനോട്ടം ആവശ്യമായി വന്നു . ക്രിസ്തു സംസാരിച്ചിരുന്ന അരാമിക് ഭാഷ മണ്മറഞ്ഞു പോകാതിരിക്കാൻ അഹോരാത്രം പരിശ്രമിക്കുകയും ", ദി ക്രെയ്‌ഡിൽ ഓഫ് ക്രിസ്താനിറ്റി ഇൻ സൗത്ത് ഏഷ്യ "എന്ന ഡോക്യൂമെന്ററിക്ക് രൂപം നൽകുകയും ചെയ്ത Fr . ജോസഫ് പാലക്കൽ രംഗപ്രവേശനം ചെയ്യുന്നത് അങ്ങിനെയാണ് സി .എൻ .എൻ ,പാലക്കൽ അച്ചനെ സമീപിച്ചു തോമാശ്ളീഹാ കേരളത്തിൽ വന്നതിനുശേഷമുള്ള ചരിത്ര സംബന്ധിയായ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും , ചാനലിൽ ഒരഭിമുഖം ഒരുക്കുകയും ചെയ്തത് .

 

 

ഇത് ഇന്ത്യയിൽ ജനിച്ച ഓരോ ക്രിസ്ത്യാനിക്കും , ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഒരു സംരംഭമാണ് . ആ എപ്പിസോഡിന് സി .എൻ .എൻ കൊടുത്ത പേര് :- "യേശുവിനെ കണ്ടെത്തൽ " -" വിശ്വാസം ,യാഥാർഥ്യം , കള്ളത്തരങ്ങൾ " എന്നാണ് . പാലക്കലച്ചൻ ബറോഡയൂണിവേഴ്സിറ്റിയിൽ നിന്നും സംഗീതത്തിൽ ഡിഗ്രി എടുത്തശേഷം ,അമേരിക്കയിലെത്തി , ഹണ്ടർ കോളേജിൽ നിന്ന് മാസ്റ്റേഴ്സും ,എൻ .വൈ. യു യിൽ നിന്ന് Phd യും കരസ്ഥമാക്കി. .അദ്ദേഹത്തിൻ്റെ മുഴുവൻ സമയവും അരാമിക് ഭാഷയുടെ ഗവേഷണത്തിനും ,പഠനത്തിനുമായി ഉഴിഞ്ഞു വച്ചിരിക്കുന്നു . മെൽഗിബ്സൺ എടുത്ത " പാഷൻ ഓഫ് ക്രൈസ്റ്റ് " എന്ന സിനിമയിൽ ആദ്യാവസാനം ഉപയോഗിച്ചിരിക്കുന്ന ഭാഷ അരമിക്കാണ്. അങ്ങിനെയാണ് അമേരിക്കക്കാർക്ക് ഈ ഭാഷയെപ്പറ്റി ഒരവബോധം ഉണ്ടാകുന്നത്. തോമാശ്ളീഹാ കേരളത്തിലെ മുസരിപട്ടണത്തിൽ[കൊടുങ്ങല്ലൂർ ] കപ്പലിറങ്ങുകയും ,ഏഴര പള്ളികൾ സ്ഥാപിക്കുകയും ,ക്രിസ്‌തീയ വിശ്വാസം ആ മണ്ണിൽ വേരോടാൻ പരിശ്രമിക്കുകയും ,ചെയ്തു .

 

 

 

ഇവിടെ വച്ച് കുത്തേറ്റു മരിച്ച അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ചെനൈയിലെ മൈലാപ്പൂരിൽ അടക്കി എന്നാണ് ചരിത്രം ! തോമാശ്ളീഹാ കേരളത്തിലെത്തുന്നതിനു മുമ്പുതന്നെ ,യഹൂദന്മാർ കച്ചവടത്തിനായി കേരളത്തിലെത്തി ,പല ഭാഗങ്ങളിൽ വാസം ഉറപ്പിച്ചിരുന്നു . അത് ഭാഷാപരമായ സംവേദനത്തിനും ,കൃസ്തുവിൻ്റെ സുവിശേഷം ജനങ്ങളിലേക്ക് പകരാനും സാധ്യത ഏറെയാക്കി. മാത്രമല്ല യഹൂദരുടെ പല ആചാരങ്ങളും , കൃസ്‌തീയതയിലേക്കു സമന്വയിപ്പിക്കാനും തോമസ്ലിഹക്ക് കഴിഞ്ഞു . ഉദാഹരണത്തിന് യൂദന്മാർ പാസ്സോവറിന് ഉണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പമാണ് ,ദുഖവ്യാഴാഴ്ച വിളമ്പുന്ന പെസഹാപ്പം . കൃഷിയിൽ നിന്നുണ്ടാകുന്ന ആദ്യ ഫലം പള്ളിക്ക് നേർച്ചയായി കൊടുക്കുന്ന പതിവ് .മാമോദിസ പ്രസവം കഴിഞ്ഞു നാല്പതുദിവസത്തിനുള്ളിൽ നടത്തിയാൽ 'അമ്മ കുട്ടിക്കൊപ്പം പള്ളിയിൽ പോകില്ല എന്ന പതിവ് .സംസ്കാരത്തിൻറെ കണികകൾ ഇതിനിടയിലെല്ലാം അലിഞ്ഞിറങ്ങിയിരിക്കുന്നതു കാണാം .

 

 

അരാമിക് ഭാഷയുടെ ഒരു വകഭേദം മാത്രമാണ് സുറിയാനി അഥവാ സിറിയക് .ആ ഭാഷ ഇപ്പോൾ അക്കാദമിക് തലത്തിൽ വരെ കേരളത്തിൽ ഉപയോഗിക്കുന്നുണ്ട് .ചുരുക്കി പറഞ്ഞാൽ അരാമിക് ഭാഷയിലൂടെ സംസ്കാരവും ,സംഗീതവും ,പാരമ്പര്യങ്ങളും ഇന്ത്യയിലെത്തിക്കാൻ ക്രിസ്‌തുവിൻറെ ശിഷ്യനായ തോമസിന് കഴിഞ്ഞു എന്ന യാഥാർഥ്യത്തിനു മുമ്പിൽ ശിരസ്സ് നമിക്കാൻ ഓരോ ഭാരതീയനും മറക്കരുത് . ഈ വരുന്ന ഏപ്രിൽ ഒമ്പതാം തിയതി ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് സി .എൻ .എൻ. Fr .ജോസഫ് പാലക്കലുമായുള്ള അഭിമുഖം പ്രക്ഷേപണം ചെയ്യുന്നതാണ് . ക്രിസ്തുവിനെ പിന്തുടരുന്ന ഓരോ മലയാളിക്കും . ഓർമ്മക്കുട്ടായി, ആ നിമിഷങ്ങളെ നമുക്ക് കാതോർക്കാം !

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.