You are Here : Home / USA News

ലോസ് ആഞ്ചലസ് സെന്റ് മേരീസ് ദേവാലയത്തിലെ ഹാശാ ആഴ്ച ശുശ്രൂഷാ ക്രമീകരണം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, April 08, 2017 09:38 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ലോസ് ആഞ്ചലസ് സെന്റ് മേരീസ് ദേവാലയത്തിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം മെത്രാപോലീത്തായുടെ (പാത്രിയര്‍ക്കല്‍ വികാര്‍ ഓഫ് മലങ്കര ചര്‍ച്ചസ് ഇന്‍ യു.കെ.) മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. വെരി.റവ.സാബു തോമസ് കോര്‍ എപ്പിസ്‌ക്കോപ്പാ, റവ.ഫാ.കുരിയന്‍ പുതുകയില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഏപ്രില്‍ 9(ഞായര്‍) ഊശാന ശുശ്രൂഷ രാവിലെ 8 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയോടെ തുടങ്ങും. തുടര്‍ന്ന് വി.കുര്‍ബ്ബാനയും, ഊശാനയുടെ പ്രത്യേക ശുശ്രൂഷകളും നടക്കും. വൈകീട്ട് 6 മണിക്ക് 'വാദേദല്‍മിനോ' ശുശ്രൂഷയും അഭിവന്ദ്യ മെത്രാപോലീത്തായുടെ നേതൃത്വത്തില്‍ നടത്തപ്പെടും. ഏപ്രല് 12(ബുധന്‍) വൈകീട്ട് 4 മുതല്‍ 6 വരെ വി.കുമ്പസാരവും, തുടര്‍ന്ന് പെസഹായുടെ ശുശ്രൂഷകളും നടക്കും. ഏപ്രില്‍ 14(വെള്ളി) രാവിലെ 9 മണിക്ക് ദുഃഖവെള്ളിയാഴ്ചയുടെ പ്രത്യേക പ്രാര്‍ത്ഥന ആരംഭിക്കും. 15ന്(ദുഃഖ ശനി) രാവിലെ 11 മണിക്ക് വി.കുര്‍ബാനയും 16ന്(ഈസ്റ്റര്‍) ദിനത്തില്‍ രാവിലെ 5 മണിക്ക് ഈസ്റ്റര്‍ സര്‍വ്വീസും, തുടര്‍ന്ന് വി.കുര്‍ബ്ബാന അര്‍പ്പണവും നടക്കും. ഹാശാ ആഴ്ചയുടെ ഈ ദിവസങ്ങളില്‍ ഒരുക്കത്തോടും സത്യ അനുതാപത്തോടും കൂടി വന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി വെരി.റവ.സാബു തോമസ് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.