You are Here : Home / USA News

ബ൪ഗ൯ കൗണ്ടി മലയാളി ക്രിസ്ത്യ൯ ഫെലോഷിപ്പിന്‍െറ ഈസ്റ്റ൪ ആഘോഷം

Text Size  

Story Dated: Saturday, April 08, 2017 09:44 hrs UTC

ബ൪ഗ൯ കൗണ്ടി മലയാളി ക്രിസ്ത്യ൯ ഫെലോഷിപ്പിന്‍െറ ഈസ്റ്റര്‍ ആഘോഷം 2017 ഏപ്രില്‍ 23 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ബ൪ഗ൯ഫീൽഡ് സെ൯റ് തോമസ് ഇവാഞ്ചലിക്കൽ ച൪ച്ചിൽവച്ച്( 34 Delford Avenue, Bergenfield, NJ 07621) നടത്തപ്പെടുന്നതാണ്. സിറിയന്‍ ഓര്‍ത്തഡോക്സ് ആര്‍ച്ച് ഡയോസിസ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ തീത്തോസ് യല്‍ദോ തിരുമേനി മുഖ്യാതിഥിയായി ഈസ്റ്റ൪ സന്ദേശം നൽകും. പ്രൊഫഷണല്‍ ഗായകരവതരിപ്പിക്കുന്ന ക്രിസ്തീയ ഗാനമേളയും വിവിധ ദേവാലയങ്ങളില്‍നിന്നുള്ളവര്‍ അവതരിപ്പിക്കുന്ന വിവിധ ക്രിസ്തീയ കലാപരിപാടികളും ഉണ്ടായിരിക്കും.പരിപാടികളെ തുടര്‍ന്ന് ഫെലോഷിപ്പ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്. ഈസ്റ്റ൪ ആഘോഷത്തിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നുവെന്നും സകുടുംബം എല്ലാവരും ഇതിൽ സംബന്ധിച്ച് അനുഗ്രഹീതരാകണമെന്നും സംഘാടക൪ താൽപ്പര്യപ്പെടുന്നു.

 

 

കഴിഞ്ഞ മുപ്പതില്‍പരം വ൪ഷങ്ങളായി സഭാ വ്യത്യാസമില്ലാതെ എല്ലാ മലയാളി ക്രിസ്ത്യനികളെയും ഉൾക്കൊണ്ടു പ്രവ൪ത്തിക്കുന്ന ക്രിസ്തീയ ചാരിറ്റബിള്‍ സംഘടനയായ ബ൪ഗ൯ കൗണ്ടി മലയാളി ക്രിസ്ത്യ൯ ഫെലോഷിപ്പ് ജീവകാരുണ്യ പ്രവ൪ത്തനങ്ങളിലും സജീവമാണെന്നും ഇക്കാര്യത്തിൽ സഹകരിച്ചു പ്രവ൪ത്തിക്കുവാ൯ സന്നദ്ധരായവരെ സ്വാഗതം ചെയ്യുന്നവെന്നും സംഘാടക൪ അറിയിച്ചു.വിവിധ ക്രിസ്തീയ സഭാവിഭാഗങ്ങളെ പ്രതിനിധീകരിച്ച് റവ. ഡോ. പോള്‍ പതിക്കല്‍, റവ. ഫാ. ബാബു കെ. മാത്യു, റവ. മോന്‍സി മാത്യു, റവ. ഫാ. ഡോ. എ. പി. ജോര്‍ജ്, റവ. ലാജി വര്‍ഗീസ്, റവ. ഫാ. ജേക്കബ് ക്രിസ്റ്റി, റവ. പോള്‍ ജോണ്‍, റവ. വര്‍ഗീസ് മാത്യു എന്നിവര്‍ ഈ എക്യുമെനിക്കല്‍ സംഘടനയുടെ രക്ഷാധികാരികളായി(പേട്രന്‍സ്) പ്രവര്‍ത്തിക്കുന്നു.

 

കൂടുതൽ വിവരങ്ങൾക്ക്:

അഡ്വ. റോയി ജേക്കബ് കൊടുമൺ(പ്രസിഡ൯റ്) 201 757 1521

സൂസ൯ മാത്യു (വൈസ് പ്രസിഡ൯റ്) 201 207 8942

രാജ൯ മോഡയിൽ( സെക്രട്ടറി) 201 674 7492

സെബാസ്റ്റ്യ൯ ജോസഫ് (ട്രഷറ൪) 201 599 9228

സൂസ൯ മാത്യൂസ്( അസി. സെക്രട്ടറി) 201 261 8717

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.