You are Here : Home / USA News

ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌ക്കോപ്പാ ട്രിനിറ്റിയില്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, April 08, 2017 09:45 hrs UTC

ഹൂസ്റ്റണ്‍: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന മാര്‍ത്തോമ്മ സഭയുടെ അടൂര്‍ ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌ക്കോപ്പാ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക സന്ദര്‍ശിയ്ക്കുന്നു. ഏപ്രില്‍ 11 ന് ചൊവ്വാഴ്ച ഹൂസ്റ്റണില്‍ എത്തിച്ചേരുന്ന തിരുമേനി 11, 12 തീയതികളില്‍(ചൊവ്വാ, ബുധന്‍) ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് വിശുദ്ധ വാരാത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സന്ധ്യാനമസ്‌ക്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വികാരി റവ.മാത്യൂസ് ഫില്പ്പ്, അസിസ്റ്റന്റ് വികാരി റവ.ഫിലിപ്പ് ഫിലിപ്പ് എന്നിവര്‍ സഹനേതൃത്വം നല്‍കും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സന്ധ്യാനമസ്‌ക്കാര ശുശ്രൂഷകള്‍ വൈകുന്നേരം 7 മണിയ്ക്ക് ആരംഭിക്കും.

 

ഏപ്രില്‍ 9ന് അറ്റ്‌ലാന്റാ മാര്‍ത്തോമ്മാ ദേവാലയത്തില്‍ ഹോശാനാ ഞായറാഴ്ച ശുശ്രൂഷയ്ക്ക് കാര്‍മ്മികത്വം വഹിയ്ക്കുന്ന തിരുമേനി പെസഹാ വ്യാഴാഴ്ച വൈകുന്നേരം സൗത്ത് ഫ്‌ളോറിഡാ മാര്‍ത്തോമ്മാ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കും കാര്‍മ്മികത്വം വഹിയ്ക്കും. ഏപ്രില്‍ 14ന് ഫ്‌ളോറിഡാ കോറല്‍ സ്പ്രിംഗ്‌സിലുള്ള സെന്റ് ലൂക്ക് ദേവാലയത്തില്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന തിരുമേനി 15ന് ശനിയാഴ്ച നടക്കുന്ന സണ്ടേ സ്‌ക്കൂള്‍ റീജനല്‍ കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സണ്ടേ സ്‌ക്കൂള്‍ സമാജം മുന്‍ പ്രസിഡന്റ് കൂടിയാണ് തിരുമേനി. ഏപ്രില്‍ 16 ന് ഈസ്റ്റര്‍ ഞായറാഴ്ച ചിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകയിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.