You are Here : Home / USA News

സിഎംഎസ് കോളജ് കോട്ടയം ദ്വിശതാബ്ദി ആഘോഷിച്ചു

Text Size  

Story Dated: Monday, April 10, 2017 11:05 hrs UTC

ന്യൂജഴ്സി∙ സിഎംഎസ് കോളജ് കോട്ടയം ദ്വിശതാബ്ദി ആഘോഷവും അലുംനൈ അസോസിയേഷന്‍ ഉദ്ഘാടനവും ന്യൂജഴ്സിയില്‍ ഏപ്രില്‍ 9 ന് നടന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.റോയി സാം ഡാനിയേല്‍, മുന്‍ പ്രിന്‍സിപ്പലും സിഎംഎസ് കോളജ് അലുംനൈ അസോസിയേഷന്‍ പ്രസിഡന്‍റുമായ പ്രൊഫ. സി. എ. ഏബ്രഹാം എന്നിവര്‍ സമ്മേളനത്തിനായി അമേരിക്കയിലെത്തിച്ചേര്‍ന്നു. ഏപ്രില്‍ 9 ഞായറാഴ്ച എഡിസനില്‍ ആയിരുന്നു യോഗം. ഇന്ത്യയിലെ ആദ്യത്തെ കോളജ് എന്നറിയപ്പെടുന്ന കോട്ടയം സിഎംഎസ് കോളജ് ദ്വിശതാബ്ദി ആഘോഷിക്കുന്ന ചരിത്ര നിമിഷത്തില്‍ അമേരിക്കയിലുള്ള പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും അഭ്യുദയകാംഷികളും ഭാഗമായി.

 

അതോടൊപ്പം പുതുതായി രൂപീകരിക്കപ്പെട്ട കോട്ടയം സിഎംഎസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനവും നടന്നു. ഏപ്രില്‍ 9 ഞായറാഴ്ച വൈകിട്ട് 5 ന് എഡിസനിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസിലായിരുന്നു സമ്മേളനം. ന്യൂയോര്‍ക്ക്, ന്യൂജഴ്സി പെന്‍സില്‍വേനിയ സംസ്ഥാനങ്ങളിലെ ധാരാളം പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സമ്മേളനത്തില്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രൊഫ. സണ്ണി മാത്യൂസ് (201) 736 8767 ഡോ. കോശി ജോര്‍ജ് (718) 314 8171 ഡോ. ടി.വി. ജോണ്‍ (732) 829 9283

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.