You are Here : Home / USA News

നോർത്ത് അമേരിക്കൻ മാർത്തോമ്മാ യുവജന സഖ്യം ; സഫലമീ യാത്ര

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Monday, April 10, 2017 11:10 hrs UTC

ന്യൂയോർക്ക് ∙ നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ഭദ്രാസന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ മൂന്നു വർഷക്കാലം അനുഗ്രഹീതവും ശക്തവുമായ നേതൃത്വം നൽകിയ ഉപാധ്യക്ഷൻ റവ. ബിനു സി. ശാമുവേൽ, സെക്രട്ടറി റെജി ജോസഫ്, ട്രഷറർ മാത്യൂസ് തോമസ്, അസംബ്ലി അംഗം ലാജി തോമസ് എന്നിവർ ഏറ്റെടുത്ത ഓരോ ദൗത്യവും വിജയകരമായി പൂർത്തീകരിച്ചതിലുള്ള ചാരിതാർത്ഥ്യത്തോടെ തങ്ങളുടെ ചുമതലകളിൽ നിന്നും വിരമിച്ചു. കർമ്മോജ്ജ്വലവും പ്രവർത്തന നിരതയും നിറഞ്ഞു നിന്ന മൂന്നു വർഷക്കാലം ഭദ്രാസന യുവജനസഖ്യ പ്രവർത്തനങ്ങൾക്ക് വേറിട്ട കാഴ്ചപ്പാടുകൾ സമ്മാനിച്ചു. ആരാധനപഠനം, സാക്ഷ്യം, സേവനം എന്നീ ചതുർമുഖ ആപ്ത വാക്യങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തന പന്ഥാവിൽ സമാനതകൾ ഇല്ലാത്ത കർമ്മ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത് സഖ്യത്തിന്റെ ദൗത്യ നിർവ്വഹണത്തിൽ പുത്തനുണർവ് പകരുവാൻ ഇടയാക്കി. ഭദ്രാസന യുവജന സഖ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മിഷൻ ബോർഡ് രൂപീകരിച്ചുകൊണ്ട് മിഷൻ പ്രവർ‍ത്തനങ്ങൾക്ക് പുതിയ മുഖം നൽകി.

 

 

 

കടലാസുകളിൽ ഒതുങ്ങി നിൽക്കുന്ന പ്രവർത്തനങ്ങൾ അല്ല മറിച്ച് കാരുണ്യത്തിന്റെ അനസ്യൂതമായ ഒരു പ്രവാഹം തന്നെ സൃഷ്ടിക്കുന്ന തരത്തിൽ ആവശ്യത്തിന്റെയും കാരുണ്യത്തിന്റെയും കനലുകൾ തേടുന്ന ജീവിതങ്ങളെ സാന്ത്വനത്തിന്റെ അനുഭവങ്ങളിലേക്ക് നയിക്കുവാൻ കഴിഞ്ഞ മൂന്നുവർഷക്കാലം കഴിഞ്ഞു. മാർത്തോമ്മാ സഭയുടെ വിവിധ മിഷൻ സെന്ററുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ വളരെ വിജയകരമായിരുന്നു.കാട്ടാക്കട ഓൾഡ് ഏജ് ഹോം, കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിന്റെ മിഷൻ പ്രൊജക്റ്റ്സ്, മാർത്തോമ്മാ യുവജന സഖ്യത്തിന്റെ സഖ്യം ഗ്രാമം, കൊച്ചി – കോട്ടയം ഭദ്രാസനത്തിന്റെ മിഷൻ പ്രോജക്ട്സ്, വിദ്യാഭ്യാസ ധനസഹായ മെക്സിക്കോയിലുള്ള മാർത്തോമ്മാ സഭയുടെ മിഷൻ സെന്ററിൽ വച്ചു നടത്തിയ മെഡിക്കൽ ക്യാമ്പുകൾ, ഒക് ലഹോമയിലുള്ള ട്രൈബൽ ആൾക്കാർക്കുവേണ്ടിയുള്ള ഫെലോഷിപ്പ് ഹോമിന്റെ നിർമ്മാണത്തിനുവേണ്ടിയുള്ള സാമ്പത്തിക സഹായം ഇങ്ങനെ ആ നിര നീളുന്നു. മുംബൈ ഭദ്രാസനത്തിന്റെ കീഴിലുള്ള ബോത്ത് ലി മിഷനുവേണ്ടി നടത്തി പ്രവർത്തനങ്ങൾ അവിടുത്തെ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന തരത്തിലായിരുന്നു.2016 ജനുവരി മുതൽ അടുത്ത 3 വർഷക്കാലത്തേക്കുള്ള ആവശ്യങ്ങൾ നിറവേറുവാനായുള്ള സാമ്പത്തിക സഹായം ബോത്ത് ലി മിഷൻ നൽകുവാൻ കഴിഞ്ഞു. വിവിധ പ്രത്യയശാസ്ത്രങ്ങൾ ദൗത്യത്തിനു വിലങ്ങുതടികൾ ആകുന്ന സാഹചര്യത്തിൽ, ഭദ്രാസന യുവജന സഖ്യാംഗങ്ങളെ ആശയപരമായും ദാർശനികപരമായും ദൗത്യത്തിനായി സജ്ജരാക്കുവാൻ വേണ്ടി യുവധാര എന്ന പ്രസിദ്ധീകരണത്തിലൂടെ ശ്രമിച്ചു. ശ്രേഷ്ഠമായ 10 ലക്കങ്ങൾ വിവിധ ചിന്താവിഷയങ്ങളെ ആസ്പദമാക്കി പ്രസിദ്ധീകരിക്കാൻ ഒരു ശക്തമായ യുവധാര എഡിറ്റോറിയൽ ബോർഡിനെ വാർത്തെടുത്തു.

 

 

 

 

ഇതിൽ 3 ലക്കങ്ങൾ വചനമാരിയായി പെയ്തിറങ്ങുന്നു. ലോക പ്രശസ്തമായ മാരാമൺ കൺവൻഷൻ സമയത്തു മാരാമൺ കൺവൻഷൻ നടക്കുന്ന മണ്ണിൽ പ്രകാശിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളത് അതീവമായ അഭിമാനത്തോടും വിനയത്തോടും എടത്തു പറയാവുന്നതാണ്. 2017 മാരാമൺ കൺവൻഷൻ സമയത്തു പ്രസിദ്ധീകരിച്ച ദിവ്യകാരുണ്യത്തിന്റെ ഒരു നൂറ്റാണ്ട് എന്ന തലക്കെട്ടിലുള്ള യുവധാര 100–ാം ജന്മദിനം ആഘോഷി ക്കുന്നു. ക്രൈസ്തവ സഭയുടെ വിഹായുസ്സിലെ ഒരു പുണ്യനക്ഷത്രമായി ശോഭിച്ചു കൊണ്ടിരിക്കുന്നു. അഭിവന്ദ്യ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പൊലീത്തായ്ക്കുള്ള ഒരു സ്നേഹാർപ്പണമായിരുന്നു. മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ചതുർമുഖ ലക്ഷ്യങ്ങളിൽ ഒന്നായ പഠനം എന്ന ലക്ഷ്യ പ്രാപ്തിക്കുവേണ്ടി ഓരോ വർഷവും ഓരോ ചിന്താവിഷയം തിരഞ്ഞെടുക്കുകയും ഭദ്രാസനത്തിന്റെ എല്ലാ റീജിയനുകളിലും സെന്ററുകളിലും ശാഖകളിലും പഠന സമ്മേളനങ്ങൾ നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും റീജിയൺ തലത്തിലുള്ള പഠന സമ്മേളനങ്ങൾക്ക് സാമ്പത്തിക സഹായവും നൽകുകയുണ്ടായി. 2016 ൽ തിരഞ്ഞെടുത്ത വിഷയം ഫാമിലി ആസ് ഡൊമസ്റ്റിക് ചർച്ച് എന്നുള്ളതായിരുന്നു. ഭദ്രാസനത്തിലെ എല്ലാ യുവജനങ്ങൾക്കും പങ്കെടുക്കത്തക്ക രീതിയിൽ വീഡിയോ കോൺഫറൻസ് സംവിധാനത്തിലും പഠന സമ്മേളനം ക്രമീകരിക്കുകയുണ്ടായി. എല്ലാ വർഷവും മാർത്തോമ്മാ യുവജന സഖ്യത്തിന്റെ യുവജനവാരം ക്രമീകരിക്കുകയും പ്രാർഥനയ്ക്കും, പഠനങ്ങൾക്കും, രോഗികളെ സന്ദർശിക്കുന്നതിനും കൺവൻഷനുകൾ നടത്തുന്നതിനും ആവശ്യമായ ഉത്തേജനവും നേതൃത്വവും നൽകുകയുണ്ടായി.2014 ലെ യുവജനവാരം ആഘോഷത്തിന്റെ ഭാഗമായി ഓരോ യുവജന സഖ്യാംഗവും ഓരോ ഡോളർ എന്ന സംരംഭം ഏറ്റെടുത്തതിലൂടെ കേരളത്തിലുള്ള ഒരു മിഷൻ പ്രവർത്തനത്തെ സഹായിക്കുവാൻ കഴിഞ്ഞു. മാർത്തോമ്മാ യുവജന സഖ്യത്തിന്റെ മൂന്നു ഭദ്രാസന തല കോൺഫറൻസു കൾക്ക് നേതൃത്വം കൊടുക്കുവാനും പ്രസ്തുത സമ്മേളനങ്ങളുടെ വിജയകരമായ നടത്തിപ്പിന് വേണ്ട സഹകരണങ്ങളും ഭദ്രാസനത്തിലെ എല്ലാ ശാഖാ സഖ്യംങ്ങളിൽ നിന്നും ലഭിക്കുന്നതിനുവേണ്ടി അശ്രാന്തമായ പരിശ്രമങ്ങൾ ചെയ്യുകയുണ്ടായി.

 

 

 

 

 

കാനഡ, കലിഫോർണിയ, ഷിക്കാഗോ എന്നീ സ്ഥലങ്ങളിൽ നടന്ന കോൺഫ റൻസുകൾ വളരെ വിജയകരങ്ങൾ ആയിരുന്നു. പ്രവർത്തന ബഹുലമായ നീണ്ട മൂന്നു വർഷങ്ങളിൽ ആവശ്യമായ നേതൃത്വ വും പ്രാർഥനയും പ്രധാനം ചെയ്ത അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് എപ്പിസ്കോപ്പാ, അഭിവന്ദ്യ. ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പാ, റവ. ബിനോയ് സാമുവൽ, റവ. ഡെന്നി ഫിലിപ്പ് എന്നിവർ അടങ്ങിയ ഭദ്രാസന നേതൃത്വത്തോടുള്ള അകൈതവമായ നന്ദി. പ്രവർത്തനങ്ങളിൽ നിന്നും വിരമിച്ച റവ. ബിനു സി. സാമുവേൽ(വൈസ് പ്രസിഡന്റ്), റെജി ജോസഫ്(സെക്രട്ടറി), മാത്യൂസ് തോമസ് (ട്രഷറർ) ലാജി തോമസ്(അസംബ്ലി അംഗം) എന്നിവർ പ്രകടിപ്പിക്കുകയുണ്ടായി. മിഷനൻ പ്രവർത്തനങ്ങളുടെ ഭാഗമായി മുംബൈ മിഷൻ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മിഷനറിക്ക് ഒരു മോട്ടോർ ൈബക്ക് വാങ്ങി നൽകുവാൻ സാധിച്ചതിലുള്ള ചാരിതാർത്ഥ്യം അറിയിക്കുന്നു. ഭദ്രാസന യുവജന സഖ്യത്തിന്റെ മുഖ പ്രസിദ്ധീകരണമായ യുവധാരയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അജു മാത്യു(ചീഫ് എഡിറ്റർ), ബെന്നി പരിമണം, കോശി ഉമ്മൻ, ഉമ്മച്ചൻ മാത്യു, ഷൈജു വർഗീസ്, റോജിഷ് സാം, ശാമുവേൽ, മിഷൻ ബോർഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ലീബോയ് തോപ്പിൽ(കൺവീനർ), അജു ഫിലിപ്പ്, സ്കറിയ മാത്യു, ബൈജു വർഗീസ്, ഡോ. നിഷ പോൾ, ലിബു കോശി എന്നിവരെ നന്ദിപൂർവ്വം സ്മരിക്കുന്നു. 2014 ൽ ആരംഭിച്ച പുതിയ പ്രവർത്തനങ്ങൾക്ക് ഒരു വർഷത്തോളം നേതൃത്വം കൊടുത്ത അന്നത്തെ ഭദ്രാസന യുവജന സഖ്യം വൈസ് പ്രസിഡന്റ് റവ. ഷാജി തോമസിനെയും ഇത്തരണത്തിൽ ഓർക്കുന്നത് ഏറ്റവും അഭികാമ്യമാകുന്നു. പുതിയ ചൈതന്യവും ആവേശവും യുവജന സഖ്യം പ്രവർത്തനങ്ങൾക്ക് സമ്മാനിച്ച ഇവർ വരും വർഷങ്ങളിലെ ചുമതലകൾ ഏറ്റെടുത്ത എല്ലാവർക്കും ആവശ്യമായ പിന്തുണയും പ്രാർത്ഥനകളും സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയുണ്ടായി. മലങ്കരയുടെ മണ്ണിൽ നവീകരണത്തിന്റെ കാഹളനാദം മുഴക്കിയ മാർത്തോമ്മാ സഭയുടെ യുവജന സഖ്യം ആധുനിക സാങ്കേതിക വിദ്യയുടെ ഈറ്റില്ലമായ ഈ മണ്ണിൽ തളരാതെ പതറാതെ മുന്നേറണ്ടത് സഭയുടെ ദൗത്യ നിർവ്വഹണത്തിന് അനിവാര്യമായ ഒരു സംഗതി ആണ്. അലസത ഒട്ടും തന്നെ തട്ടാതെ മുന്നേറുവാൻ, ക്രൂശിന്റെ സാക്ഷികളായി തിളങ്ങുവാൻ നോർത്ത് അമേരിക്ക– യൂറോപ്പ് ഭദ്രാസന യുവജന സഖ്യാംഗങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കാം, പ്രാർഥിക്കാം.ഭദ്രാസന യുവജന സഖ്യത്തിനുവേണ്ടി റെജി ജോസഫ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.