You are Here : Home / USA News

ബെഥെസ്ദാ പ്രയര്‍ ഫെലോഷിപ്പ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 21, 22, 23 തീയതികളില്‍ ഫിലഡല്‍ഫിയായില്‍

Text Size  

Story Dated: Monday, April 10, 2017 11:19 hrs UTC

ഫിലഡല്‍ഫിയാ: ബെഥെസ്ദാ പ്രയര്‍ ഫെലോഷിപ്പ് ഓഫ് ഫിലദെല്‍ഫിയാ വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 21, 22, 23 തീയതികളില്‍ വൈകീട്ട് 6.30 മുതല്‍ 8.30 വരെ പെന്തക്കോസ്റ്റല്‍ ചര്‍ച്ച് ഓഫ് ഫിലദെല്‍ഫിയ(7101 പെന്‍വെസ്ട്രീറ്റ്, ഫിലഡല്‍ഫിയാ, പി.എ.- 19111) ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. ലോക പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗികനും ഒ.എം.മിനിസ്ട്രിയുടെ സ്ഥാപകനുമായ ജോര്‍ജ്ജ് വെര്‍വര്‍ ആണ് ഈ വര്‍ഷത്തെ മുഖ്യ പ്രാസംഗികന്‍. ദൈവം ലോക വ്യാപകമായി എന്നാണ് ചെയ്യുന്നത് എന്നത് മുഖ്യവിഷയമായി ഏപ്രില്‍ 22 ശനിയാഴ്ച 10 മുതല്‍ 12 വരെ സെമിനാറും നടക്കുന്നു. ഈ മൂന്നു ദിവസത്തെ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ആത്മീയ അനുഗ്രഹ പ്രാപിക്കുവാന്‍ ഫിലഡല്‍ഫിയായിലുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളെയും ജാതിമതഭേദമന്യേ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. എല്ലാ ദിവസവും 6.30 ന് ഗാനശുശ്രൂഷ ആരംഭിക്കുന്നതാണ്. ഒ.എം. പുസ്തകശാലയും കണ്‍വന്‍ഷന്‍ നഗറില്‍ ക്രമീകരിക്കപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോയിസ് വറുഗീസ്-267-345-6654

 

 

വാര്‍ത്ത: സന്തോഷ് ഏബ്രഹാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.