You are Here : Home / USA News

പിറവത്തിൻറെ ദുഃഖപുത്രിക്ക് യാത്രാമൊഴി

Text Size  

Story Dated: Tuesday, April 11, 2017 10:47 hrs UTC

മനോഹർ തോമസ്

 

ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ മിഷേൽ ഷാജിയുടെ നിര്യാണത്തിൽ ന്യുയോർക്കിലെ പിറവം അസോസിയേഷൻ അംഗങ്ങൾ കേരള സെന്ററിൽ കൂടി അനുശോചനം രേഖപ്പെടുത്തി .ഒരു ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ഈ സംഭവത്തിൽ , അകലെയാണെങ്കിലും , വന്നു കൂടിയ ഓരോവ്യക്തിയും ,കണ്ണീരുണങ്ങാത്ത ആ ചെറിയ കുടുംബത്തിന്റെ തീരാവേദനയിൽ പങ്കാളികളായി .വന്നവരിൽ പലരും ഷാജിയുടെയും സൈലമ്മയുടെയും ബന്ധുക്കളോ ,സഹപാഠികളോ , അയൽക്കാരോ അരിക്കുന്നതിനാൽ പഴയ സൗഹൃദങ്ങളുടെ വളരെയേറെ കാര്യങ്ങൾ അയവിറക്കാനുണ്ടായിരുന്നു . ഒരു പാട് ആരവങ്ങൾക്കും ,അന്വേഷണങ്ങൾക്കും ,ഒടുവിൽ ബാക്കി വരുന്നത് ഒരു വീടിൻറെ തേങ്ങൽ മാത്രമാണ് . മിഷേലിൻറെ വേർപാടിന് ആരുടെയൊക്കെയോ ,പ്രകോപനങ്ങളും ,പ്രേരണകളും , ഉണ്ടെന്ന് കണ്ടുപിടിച്ചാലും ,മാതാപിതാക്കൾക്ക് ഉണ്ടാകുന്ന ആ മകളുടെ അഭാവം മരണം വരെ നീളുന്ന ഒരു നീറ്റലാണ് .

 

 

 

ആ കനൽ വഴികളിലൂടെ നടന്നു പോയ ഒരെളിയ വ്യക്തി എന്ന നിലയിൽ ഷാജിയുടെയും , സൈലമ്മയുടെയും പ്രാണവേദനയിൽ ഞാനും പങ്കുചേരുന്നു . സെക്രട്ടറി വി .യു .പൗലോസ് അനുശോചന പ്രമേയം അവതരിപ്പിച്ചു തുടർന്ന് അല്ലി പോലോസ്, ആലിസ് വെട്ടിച്ചിറ , പി .ടി .പോലോസ് ജോസഫ് വെട്ടിച്ചിറ , കുമ്പള തളത്തിൽ പൗലോസ് , ബേബി കൊളങ്ങായിൽ പ്രൊ എൻ .പി ഷീല , ഈ .എം . സ്റ്റീഫൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.