You are Here : Home / USA News

ഇന്ത്യന്‍ ഡാന്‍സ് ഫെസ്റ്റിവല്‍; സെന്റ് ലൂയിസില്‍ ഏപ്രില്‍ 28 മുതല്‍ 30 വരെ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, April 11, 2017 10:54 hrs UTC

സെന്റ് ലൂയിസ്: വേള്‍ഡ് ഡേ ഓഫ് ഡാന്‍സിനോടനുബന്ധിച്ചു ഏപ്രില്‍ 28, 29, 30 തീയതികളില്‍ ഇന്ത്യന്‍ ഡാന്‍സ് ഡ്രാമ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.ക്ലെടന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന് അമേരിക്കന്‍ നാട്യ ഫെസ്റ്റിവല്‍ ആണ് ആതിഥേയത്വം വഹിക്കുന്നത്. സെന്റ് ലൂയിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യ പെര്‍ഫോമിങ്ങ് ആര്‍ട്‌സ് ആണ് അമേരിക്കയില്‍ ആദ്യമായി ഇങ്ങനെ ഒരു ഡാന്‍സ് ഡ്രാമ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചത്. രാജ്യത്താകമാനമുള്ള നാടക ട്രൂപ്പുകള്‍ക്കും, ഡാന്‍സ് ഗ്രൂപ്പുകള്‍ക്കും പങ്കെടുക്കുവാന്‍ അവസരമൊരുക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഗുരു പ്രസന്ന കസ്തൂരി പറഞ്ഞു. തുടര്‍ച്ചയായി എല്ലാ വര്‍ഷവും ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു. ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രശസ്ത രണ്ട് ഡാന്‍സ് അധ്യാപകരായ ഡോ. രത്‌നകുമാര്‍ (ഹൂസ്റ്റണ്‍), ഗുരുസുധ ചന്ദ്രശേഖര്‍ (ഡിട്രോയ്റ്റ്) എന്നിവരെ പ്രത്യേകമായി ആദരിക്കുന്നതിനും കാഷ് അവാര്‍ഡും പ്ലാക്കുകളും നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് ഡയറക്ടര്‍ പറഞ്ഞു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ : www.natya.org ല്‍ നിന്നും ലഭ്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.