You are Here : Home / USA News

2017 FLTE അവാര്‍ഡിന് ഡോ.ദര്‍ശന മനയത്ത് ശശി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു

Text Size  

Story Dated: Tuesday, April 11, 2017 10:57 hrs UTC

എബി ആനന്ദ്‌

 

ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ആസ്റ്റിന്‍ മലയാള വിഭാഗം പ്രൊഫസര്‍ ഡോ.ദര്‍ശന മനയത്ത് ശശി 2017 Texas Foreign Language Teaching Excellence Award ന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 2014 മുതല്‍ ഡോ.ദര്‍ശന പ്രസ്തുത യൂണിവേഴ്‌സിറ്റിയില്‍ മലയാള ഭാഷയും സാഹിത്യവും പഠിപ്പിച്ചു വരുന്നു. 2013 ല്‍ ഡോ.എം.ജി.ശശിഭൂഷന്റെ മേല്‍നോട്ടത്തില്‍ കേരളയൂണിവേഴ്‌സിറ്റിയില്‍ നിന്ന് 'ചരിത്രവും സര്‍ഗ്ഗാത്മക സ്വാതന്ത്ര്യവും മലയാള നോവലില്‍' എന്ന വിഷയത്തില്‍ പി.എച്ച്.ഡി. ബിരുദം കരസ്ഥമാക്കി. 2007 ല്‍ എം.ഫില്‍(A Grade) ബിരുദവും കരസ്ഥമാക്കി. 2012 ല്‍ കേരള ഗവണ്‍മെന്റിന്റെ 'മലയാളം മിഷന്‍' സ്ഥാപനത്തില്‍ 'നമുക്കും പഠിക്കാം മലയാളം' എന്ന പ്രോഗ്രാമിന് തുടക്കമിടുകയും തുടര്‍ന്ന് 2014 വരെ അതിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററും ഇന്‍സ്ട്രക്ടറും ആയിരിക്കുകയും ചെയ്തു.

 

 

ഈ പ്രോഗ്രാം വിദേശികള്‍ക്കും കേരളത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ മലയാളികളല്ലാത്ത ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള ഒരു മലയാള പഠന സംരംഭമാണ്. 2008 മുതല്‍ 2014 വരെ ആള്‍ ഇന്ത്യാ റേഡിയോയിലും ദൂരദര്‍ശനിലും അനൗണ്‍സറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2014 ല്‍ കേരളത്തിന്റെ സാംസ്‌കാരികകലയായ 'പടയണി' യെ ആധാരമാക്കിയുള്ള ഒരു പഠന പുസ്തകം പ്രസിദ്ധീകരിച്ചു. ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോ.ദര്‍ശന തയ്യാറാക്കിയ മലയാള ഭാഷാ പഠന പുസ്തകവും സിലബസ്സും വളരെ അനായാസമായി വിദ്യാര്‍ത്ഥികള്‍ക്ക് മലയാള ഭാഷ പഠിക്കാനാവുന്നതാണ്. വിദ്യാര്‍ത്ഥികളാണ് 2017 FLTE അവാര്‍ഡിന് ഡോ.ദര്‍ശനയെ നാമനിര്‍ദ്ദേശം ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.