You are Here : Home / USA News

ഡാളസ് വലിയപള്ളിയിലെ ഓശാന പെരുന്നാളിനു റവ.ഫാ. മോഹന്‍ ജോസഫ് നേതൃത്വം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, April 11, 2017 11:03 hrs UTC

ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയില്‍ രാവിലെ 8 മണിക്ക് ആരംഭിച്ച ഭക്തിസാന്ദ്രമായ ഓശാന ചടങ്ങുകള്‍ക്ക് കോട്ടയം ഏലിയ കത്തീഡ്രല്‍ വികാരി റവ.ഫാ. മോഹന്‍ ജോസഫ് മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധ വാരത്തില്‍ എല്ലാദിവസവും പുലര്‍ച്ചെ 5 മണിക്കും വൈകിട്ട് 7 മണിക്കും നമസ്കാരം ഉണ്ടായിരിക്കുന്നതാണ്. ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പെസഹാ സര്‍വീസും വെള്ളിയാഴ്ച 8.30-നു ദുഖവെള്ളിയാഴ്ച സര്‍വീസും, ഈസ്റ്റര്‍ സര്‍വീസ് ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്കും ആണ് നടത്തപ്പെടുന്നത്. വലിയ പള്ളി വികാരി റവ. ഫാ. രാജു ദാനിയേല്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.