You are Here : Home / USA News

ഫൊക്കാന കേരളാകണ്‍വെന്‍ഷൻ ഫൊക്കാന ചാരിറ്റി പ്രവർത്തനങ്ങളുടെ ഉൽഘാടന വേദി കുടിയാകും

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, April 11, 2017 11:22 hrs UTC

ഫൊക്കാന കേരളാകണ്‍വെന്‍ഷന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന പ്രവര്‍ത്തന മികവിലൂടെ ഒരു പടി കൂടി മുന്‍പോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു. അമേരിക്കന്‍ മലയാളി സംഘടനകളില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത് എന്താണ് ? ഒരു ബിസിനസ്സ് സെമിനാറോ, ഗാനമേളയോ, സ്റ്റാര്‍ നൈറ്റോ ഒന്നുമല്ല. ജീവിതത്തില്‍ ദുരിതം അനുഭവിക്കുന്ന ഹൃദയങ്ങള്‍ക്ക് ഒരു കൈത്താങ്ങ്. പരമാവധി സഹായം സമൂഹത്തിലെ ദുരിതം അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് , നിരാലംബര്‍ക്ക് , വീട് നഷ്ടപ്പെട്ടവര്‍ക്ക്, മക്കള്‍ ഉപേക്ഷിച്ചവര്‍ക്ക്, അച്ഛനും അമ്മയും ഉപേക്ഷിച്ച കുട്ടികള്‍ക്ക്, അങ്ങനെ മനുഷ്യന്റെ സഹായം പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി മാറ്റിവയ്ക്കുന്നു. വീടില്ലാത്തവര്‍ക്കു വീടുകള്‍ വച്ചുകൊടുക്കുന്ന മഹത്തായ പദ്ധതിയുമായി ഫൊക്കാന മുന്നോട്ടു പോകുന്നു. തിരഞ്ഞെടുക്കപ്പെടുന്ന അര്‍ഹര്‍ക്ക് വീടുപണിത് താക്കോല്‍ നല്കും.ഇപ്പോൾ കേരളത്തിലെ എല്ലാ ജില്ലകൾക്കും ഓരോ വീട് നിർമ്മിച്ച് നൽകുന്നു.തുടർന്ന് ഈ പദ്ധതി താലൂക്ക് പഞ്ചായത്തു സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു വളരെ വിപുലമായ ജീവകാരുണ്യ പദ്ധതിയായി മാറ്റുകയാണ് ലക്‌ഷ്യം എന്ന് പ്രസിഡന്റ് തമ്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അഭിപ്രായപ്പെട്ടു.

 

 

ഇതിനുവേണ്ടി കേരളാ ഗവൺമെന്റ്മായി സഹകരിച്ചു പ്രവർത്തിക്കും. മെയ് മാസം ഇരുപത്തിയേഴിനു ആലപ്പുഴ ലെക് പാലസ് റിസോർട്ടിൽ ഫൊക്കാനായുടെ ഈ വര്‍ഷത്തെ കേരളാ കണ്‍വെന്‍ഷനിൽ വെച്ച് ഇതിന്റെ പ്രവർത്തനോൽഘാടനം നിർവഹിക്കും. കേരളത്തിലെ പിന്നോക്ക, മലയോര,തീരദേശ മേഖലകളിലെ പൊതു വിദ്യാഭ്യാസ സംബ്രദായം ആധുനികരിക്കുക എന്ന ലക്ഷ്യത്തോടെ ഫൊക്കാനാ കേരളാ ഗവണ്മെന്റ്മായി സഹകരിച്ചു കൊണ്ട് സമഗ്രമായ പദ്ധതികൾ തയാറാക്കിയിരിക്കുന്നു.കേരളാ ഗവണ്മെന്റിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo പദ്ധിതിയുടെ ഭാഗമായി സ്കൂൾ കമ്പ്യൂട്ടർ വൽക്കരണം നടപ്പാക്കുന്നതിനാവിശ്യമായ കംപ്യുട്ടർ ,എൽ സി ഡി പ്രൊജക്ടർ ,മറ്റു അനുബന്ധ സൗകര്യങ്ങൾ ഫൊക്കാനാ സ്കൂളുകൾക്കു നൽകുന്നു .ക്രമേണ തിരഞ്ഞുടുക്കപ്പെടുന്ന കേരളത്തിലെ മറ്റു പിന്നോക്ക അവസ്ഥയിലുള്ള സ്കൂളുകളിൽ മുഴുവനും സഹായമെത്തിക്കുക എന്നതാണ് ഫൊക്കാനാ ലക്‌ഷ്യം ഇടുന്നത്‌.

 

 

 

തുടര്‍ന്ന് സാഹിത്യ സെമിനാര്‍, മാധ്യമസെമിനാര്‍, വ്യവസായ പ്രമുഖരുടെ കൂട്ടായ്മ, മാധ്യമ,ചലച്ചിത്ര പുരസ്കാരം,ഫൊക്കാന കേരളം സർക്കാരുമായി ചേർന്ന് ലോകമലയാളികളെ കേരളത്തിന്റെ ഭൂപടത്തിലേക്കു ആകർഷിക്കുന്ന പ്രോജക്ടിന് ഫൊക്കാനാ രൂപം നൽകി കഴിഞ്ഞു .വൻകിട-ചെറുകിട നിക്ഷേപകരെ ആകർഷിക്കാനുള്ള മറ്റ് പദ്ധതികളും ഫൊക്കാന മുന്നോട്ടുവെക്കുന്നു . ഇങ്ങനെ പോകുന്ന കൃത്യതയുള്ള പരിപാടികള്‍ക്ക് കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഫൊക്കാനായുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പരിപാടികള്‍ക്കും ആശംസകള്‍ നേരും.രാഷ്ട്രീയ,സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ പങ്കെടുപ്പിക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്.ഫൊക്കാനാ കേരളാ കൺവൻഷനു ബഹുമാനപ്പെട്ട മന്ത്രി തോമസ് ചാണ്ടി യുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിക്കു രൂപം നൽകി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. മുൻ വർഷങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ കേരളാ കൺ വൻഷൻ സംഘടിപ്പിക്കാനാണു ഫൊക്കാന ശ്രമിക്കുന്നത്‌. ഫൊക്കാനയുടെ തുടർ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടുപോകുകയും ,മറ്റുജീവകാരുണ്യ മേഖലയിലും ഫൊക്കാനയുടെ പദ്ധതികൾ എത്തിക്കുക എന്ന ലക്ഷ്യവും ഉണ്ട്.ഭാഷയ്‌ക്കൊരു ഡോളർ ,മറ്റു പദ്ധതികൾ,വ്യക്തിഗത പദ്ധതികൾ ,ഇവയെല്ലാം ഫൊക്കാന നടിപ്പിലാക്കും.

 

 

രണ്ടു വർഷത്തിനുള്ളിൽ ഫൊക്കാന ഈ രംഗത്തു നടപ്പിലാക്കുന്ന പദ്ധതികളുടെ ഉത്ഘടനവും ഫൊക്കാനാ കേരളാ കൺ വൻഷനോടനുബന്ധിച്ചു നടക്കും .മന്ത്രിമാർ , എം എൽ എ മാർ തുടങ്ങി രാഷ്ട്രീയ നേതാക്കൾ ,ചലച്ചിത്ര രംഗത്തെ പ്രതിഭകൾ , സഹിത്യരംഗത്തെ പ്രഗത്ഭർ തുടങ്ങി നിരവധി വ്യക്തികളെ പങ്കെടുപ്പിച്ചു ഫൊക്കാനാ കേരളാ കൺവൻഷൻ ഒരു ചരിത്ര സംഭവംആക്കുകയാണ് ലക്ഷ്യമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രെഷറർ ഷാജി വർഗീസ് ,എക്സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ,ട്രസ്റ്റി ബോർഡ് ചെയര്മാൻ ജോർജി വർഗീസ് ,ഫൗണ്ടേഷൻ ചെയര്മാൻ പോൾ കറുകപ്പിള്ളിൽ ,വിമൻസ് ഫോറം ചെയര്പേഴ്സൻ ലീലാ മാരേട്ട്, കൺവൻഷൻ ചെയർമാൻ മാധവൻ നായർ ,മറ്റു എക്സികുട്ടീവ് അംഗംങ്ങൾ എന്നിവർ സംയുക്‌ത പ്രസ്താവനയിൽ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.