You are Here : Home / USA News

മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ന്യൂജേഴ്‌സി ഇടവകദിനം ആഘോഷിച്ചു

Text Size  

Story Dated: Tuesday, April 11, 2017 08:30 hrs UTC

റാന്‍ഡോല്‍ഫിലുള്ള, മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ന്യൂജേഴ്‌സിയുടെ ഇടവകദിനവും ഇടവക രൂപീകരിച്ചതിന്റെ 35-ാം വാര്‍ഷികവും ഏപ്രില്‍ 2ന് ഞായറാഴ്ച ആരാധനയ്ക്കു ശേഷം ആഘോഷിച്ചു. വികാരി റവ. ഫിലിപ്പ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഇടവക വൈസ് പ്രസിഡന്റ് ശ്രീ. അലക്‌സ് ജോര്‍ജിന്റെ പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ചു. ശ്രീമതി നോബി ബൈജുസ്വാഗതം ആശംസിച്ചു.സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനുമുള്ള ഒരു വേദിയായിരിക്കണം ദേവാലയം എന്നും, ക്രിസ്തു ലോകത്തില്‍ വന്നതിന്റെ ദൗത്യം, സഭയുടെ ദൗത്യമായി ഏറ്റെടുക്കുമ്പോള്‍ മാത്രമേ ദേവാലയം പൂര്‍ണ്ണമാകുകയുള്ളൂ എന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ റവ. ഫിലിപ്പ് മാത്യുപറഞ്ഞു. മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ യൂറോപ്പ് ഡയോസിസിന്റെ സെക്രട്ടറിയും, ബിഷപ്പ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന റവ. ഡി ഫിലിപ്പ്വിശിഷ്ടാതിഥിയായിരുന്നു.

 

 

ഒരു ഇടവക നയിക്കപ്പെടേണ്ടത് ഭരണഘടന കൊണ്ടല്ല, പിന്നെയോ ദൈവവുമായുള്ള ഉടമ്പടിയുടെ ബന്ധത്തിലാണ് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അദ്യശ്യനായ ദൈവത്തിന്റെ കൃപ അനുഭവിക്കുവാനുള്ളഉപാധികളാണ് കൂദാശകള്‍. ആ ദൈവകൃപയില്‍ കൂടി ബന്ധങ്ങളിലെ മുറിവുകള്‍ ഉണക്കി, ലോകത്തിനു സൗരഭ്യമായി ഇടവകള്‍ തീരട്ടെ' എന്ന് ഡി ഫിലിപ്പച്ചന്‍ ആഹ്വാനം ചെയ്തു. ഇടവക സെക്രട്ടറി അലക്‌സ് മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സണ്ടേ സ്‌ക്കൂള്‍, ക്വയര്‍, യൂത്ത് ഗ്രൂപ്പ്ഗാനങ്ങളും, ബാന്‍ഡും ഇടവക ദിനത്തിനു മാറ്റു കൂട്ടി. ശ്രീമതി നീത ജോര്‍ജ് കൃതജ്ഞത രേഖപ്പെടുത്തി. സൗത്ത് ഈസ്റ്റ് റീജിയന്‍ യൂത്ത് ചാപ്ലയിന്‍ റവ. ഡെന്നിസ് എബ്രഹാന്റെ പ്രാര്‍ത്ഥനയോടു കൂടി മീറ്റിംഗ് സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.