You are Here : Home / USA News

മാക്‌സ് അവാര്‍ഡ് 2017 സിജോ വടക്കന് ലഭിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 12, 2017 12:07 hrs UTC

ടെക്‌സാസ് ( ഓസ്റ്റിന്‍) : ,ഏപ്രില്‍ എട്ടിന് മാരിയറ്റ് ഹോട്ടലിന്റെ മൂന്നാംനിലയിലെ പ്രൗഢഗംഭിരമായ ചടങ്ങില്‍ വച്ച് ഈ വര്‍ഷത്തെ മാക്‌സ് അവാര്‍ഡ് വിജയിയായി റിയല്‍ എസ്‌റ്റേറ് രംഗത്തെ പ്രമുഖനും വ്യവസായിയും ആയ സിജോ വടക്കനെ പ്രഖ്യാപിച്ചു. ഹോം ബുക്കില്‍ഡേഴ്‌സ് ന്റെ അസ്സോസ്സിയേഷന്‍ വര്‍ഷംതോറും നടത്തിവരുന്ന ഈ അവാര്‍ഡിന് രണ്ടാം പ്രാവശ്യമാണ് ഇദ്ദേഹം അര്‍ഹനാകുന്നത്. അമേരിക്കയിലെ ഏറ്റവും അഭിമാനകരമായ അവാര്‍ഡുകളില്‍ ഒന്നായ മാക്‌സ് അവാര്‍ഡിന് ഗെയ്‌സ് ബെര്‍ക് ബിജിലേറ്റര്‍,ക്ലെയ്‌വുഡ് ഹാര്‍ഡ് എന്നിവരുടെ പേരുകളുീ നിര്‍ദേശിക്കപ്പെട്ടിരുന്നു. ഇന്ത്യക്കാര്‍ ഏറെ നോക്കിയിരുന്ന ഫലപ്രഖ്യാപനമായിരുന്നു ഇത് .

 

റിയല്‍ എസ്‌റ്റേറ്റ് ,കണ്‍സ്ട്രക്ഷന്‍ ,പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് ,ട്രാവല്‍, റീട്ടെയില്‍ എന്നി രംഗങ്ങളില്‍ നിറസാന്നിധ്യമായ ട്രിനിറ്റി ഗ്രൂപിന്റെ സിഇഒ ആണ് സിജോ വടക്കന്‍. ഈയ്യിടെ മീഡിയരംഗത്തു ഉറച്ച കാല്‍വെയ്പ് നടത്തിയ സിജോ , ഫ്‌ളവേഴ്‌സ് ടിവി യൂ.എസ്.എയുടെ ഡയറക്ടര്‍ കൂടിയാണ്. തൃശൂര്‍,മാള സ്വദേശിയായ സിജോ 13 വര്‍ഷമായി ഭാര്യ ലിറ്റിക്കും കുട്ടികളായ അല്ലന്‍ ,അന്ന എന്നിവര്‍ക്കുമൊപ്പം ഓസ്റ്റിന്‍ ടെക്‌സാസില്‍ താമസിച്ചുവരുന്നു. ഈ വര്‍ഷത്തെ ഒട്ടനവധി അവാര്‍ഡുകളും സിജോയെ തേടി എത്തിയിരുന്നു.നിരവധി കമ്മ്യൂണിറ്റികളുടെ അഡൈ്വസറി ബോര്‍ഡ് അംഗം കൂടിയാണ് സിജോ വടക്കന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.