You are Here : Home / USA News

വെസ്റ്റ് ചെസ്റ്റർ അയ്യപ്പാ ക്ഷേത്രത്തിൽ വിഷു ആഘോഷം വെള്ളിയാഴിച്ച

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, April 13, 2017 11:06 hrs UTC

വെസ്റ്റ് ചെസ്റ്റർ അയ്യപ്പാ ക്ഷേത്രത്തിൽ വിഷു ആഘോഷം വെള്ളിയാഴിച്ച വൈകിട്ട്(ഏപ്രിൽ 14 ) ആറു മണിമുതൽ ക്ഷേത്രത്തിൽ നടത്തപ്പെടും. വിഷു കണിയും, പ്രേത്യക പൂജകളും ഉണ്ടായിരിക്കുന്നതാണ്.മേടത്തിലെ വിഷു, ലോകത്ത് എമ്പാടും ഉള്ള മലയാളികള്ക്ക് മറക്കാനാവാത്തതാണ്. സ്വർണ്ണമണികൾ പോലെയുള്ള കൊന്ന പൂവും, കണിവെള്ളരിയും, പുന്നെല്ലും, വെള്ളിനാണയങ്ങളും ,വാൽക്കണ്ണാടിയും,കൃഷ്ണ വിഗ്രഹവും നിലവിളക്കിന്റെ വെളിച്ചത്തില് അണിനിരക്കുന്ന വിഷുക്കണിയും ഓരോ വർഷത്തെ അനുഭവങ്ങൾ ആണ് നമുക്കു കാട്ടിത്തരുന്നത്. നന്മയും സമത്വവും സമൃദ്ധിയുമാണു വിഷുവിന്റെ സന്ദേശം. പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് അര്‍ത്ഥം.മേടം ഒന്നാംതീയതി സൂര്യന്‍ മേടം രാശിയില്‍ പ്രവേശിക്കുന്ന ദിവസമാണ്‌.

 

 

 

മേടം മുതല്‍ മീനംവരെയാണ്‌ രാശി ചക്രം. ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ മാനുഷഭാവംവിട്ട്‌ വൈകുണ്‌ഠത്തിലേക്ക്‌ മടങ്ങിയത്‌ മേടസംക്രമ സന്ധ്യയിലാണെന്നു വിശ്വസിക്കപ്പെടുന്നു. ഭഗവാന്‍ മറഞ്ഞതിനുശേഷം ആരംഭിച്ച കലിയുഗത്തെ ഭഗവദ്‌ വിഗ്രഹം കണികണ്ടുകൊണ്ടാണ്‌ ഭക്‌തജനങ്ങള്‍ സ്വീകരിച്ചത്‌. വിഷുക്കണി എന്ന സങ്കല്‍പ്പത്തിനു പിന്നിലെ ഒരു വിശ്വാസം ഇതാണ്‌. വിഷുവിന് വീട്ടിലെ കാരണവന്മാര്‍ നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ഇതും ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായി കാണുന്നവരുണ്ട്. എല്ലാ വിശ്യാസികൾക്കും ഐശ്വര്യ വും ,സമാധാനവും, സമൃദ്ധിയും ഉണ്ടാകാന്‍ വെസ്റ്റ് ചെസ്റ്റർ അയ്യപ്പാ ക്ഷേത്രത്തിൽ പ്രേതക പൂജകൾ നടത്തുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.