You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ വിവിധ തുറകളില്‍ സംഭാവനകള്‍ നല്‍കിയവരെ ആദരിച്ചു

Text Size  

Story Dated: Wednesday, April 19, 2017 01:02 hrs UTC

സ്റ്റാറ്റന്‍ഐലന്റ്: മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ഐലന്റിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് വിവിധ തുറകളില്‍ സംഭാവനകള്‍ നല്‍കിയവരെ ആദരിക്കുകയുണ്ടായി. അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകയും, സാമൂഹിക-സാംസ്കാരിക രംഗത്ത് നിരവധി വര്‍ഷങ്ങളായി നിശബ്ദ സേവനം നടത്തിക്കൊണ്ടിരിക്കുന്ന ഡെയ്‌സി തോമസ്, കഴിഞ്ഞ അമ്പതില്‍പ്പരം വര്‍ഷങ്ങളായി ആരോഗ്യപരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. രാമചന്ദ്രന്‍ നായര്‍, പ്രകടനകലകള്‍ക്കും സംഗീതരംഗത്തും എന്നും പുതിയ ആളുകള്‍ക്ക് പ്രോത്സാഹനം നല്കിയിട്ടുള്ള ഫ്രെഡ് കൊച്ചിന്‍, സാഹിത്യ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ളതും, നിരവധി സാഹിത്യാകാരന്മാരെ അമേരിക്കന്‍ മലയാളികള്‍ക്കു പരിചയപ്പെടുത്തിയിട്ടുള്ള മനോഹര്‍ തോമസ് എന്നിവരേയാണ് ആദരിച്ചത്.

 

 

 

മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രധാന അജണ്ടകളില്‍ ഒന്നാണ് കലാരംഗത്തും, ഔദ്യോഗിക രംഗത്തും, സാഹിത്യം, സാമൂഹ്യ സേവനം എന്നീ തലങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള നാലുപേരെ വീതം ഓരോ ചടങ്ങുകളിലും ആദരിക്കുക എന്നുള്ളതെന്ന് പ്രസിഡന്റ് ഷാജി എഡ്വേര്‍ഡ് വ്യക്തമാക്കി. ആദ്യത്തെ ചടങ്ങായ ഉദ്ഘാടന ചടങ്ങില്‍ അവാര്‍ഡിന് അര്‍ഹരായവരെ പ്രസിഡന്റും, സിനിമാതാരം മന്യയും പൊന്നാട അണിയിച്ച് വേദിയിലേക്ക് സ്വീകരിക്കുകയും പ്രസിഡന്റിനുവേണ്ടി ജോസ് വര്‍ഗീസ്, അലക്‌സ് വലിയവീടന്‍ശശികുമാര്‍ രാജേന്ദ്രന്‍ , ബാബു മൈലപ്ര  എന്നിവര്‍ ഫലകങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. തുടര്‍ന്നു വരുന്ന ചടങ്ങുകളിലും നാലുപേരെ വീതം ആദരിക്കുമെന്നു സെക്രട്ടറി ജോസ് ഏബ്രഹാം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.