You are Here : Home / USA News

നിരവധി മത്സരങ്ങളുമായി ഡാൻസിംഗ് ഡാംസൽസ് മാതൃദിനം ആഘോഷിക്കുന്നു

Text Size  

Story Dated: Wednesday, April 19, 2017 11:10 hrs UTC

ടൊറോന്റോ : കലാ-സാംസ്കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘ഡാൻസിംഗ് ഡാംസൽസ് ‘ മെയ്‌ 6 ശനിയാഴ്ച 7 മണിക്ക് മിസ്സിസ്സാഗായിലുള്ള പായൽ ബാങ്കറ്റ് ഹാളിൽ വൈവിധ്യമായ പരിപാടികളോടെ ‘മാതൃദിനം ‘ ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി മുൻ വർഷങ്ങളിലെപോലെ ഈ വർഷവും ഫോട്ടോഗ്രഫി മത്സരം നടത്തുന്നുണ്ട് . നിരവധി സമ്മാനങ്ങൾ വിജയികളെ കാത്തിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഏപ്രിൽ 25 ന് മുൻപ്‌ ഫോട്ടോകൾ അയക്കേണ്ടതാണ്. ഒരു വർഷത്തിൽ താഴെ പഴക്കമുള്ള ഫോട്ടോകൾ വേണം അയക്കാൻ. മത്സരത്തിൽ പങ്കെടുക്കുന്നവർ നിർബന്ധമായും പരിപാടിയുടെ അന്നേ ദിവസം സന്നിഹിതരായിരിക്കണമെന്നുള്ള നിബന്ധനയുമുണ്ട് . മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് www.ddshows.com സന്ദർശിക്കുക. അമ്മമാർക്ക് വേണ്ടി ഗ്രീറ്റിംഗ് കാർഡ് ഉണ്ടാക്കിയും ഈ വർഷം സമ്മാനങ്ങൾ നേടാം. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുവേണ്ടിയാണ് ഈ മത്സരം. കാർഡ് ഉണ്ടാക്കി അത് സ്കാൻ ചെയ്തു മത്സരത്തിന് അയക്കാം.

 

 

 

പ്രോഗ്രാമിന് വരുന്പോൾ കാർഡ് സംഘാടകരെ ഏല്പിക്കണം. സമർപ്പിക്കപ്പെട്ട കാർഡുകൾ പ്രദർശനത്തിന് വെക്കുകയും തെരഞ്ഞെടുക്കപ്പെടുന്ന കാർഡുകൾക്കു സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യും. മത്സരത്തിന് അയക്കുന്ന കാർഡുകൾ അവരുടെ അമ്മമാർക്ക് തന്നെ സ്റ്റേജിൽ വച്ച് സമ്മാനമായി നൽകുന്നതാണ്. അമ്മമാർക്കുവേണ്ടി എഴുതി സമ്മാനങ്ങൾ നേടാനും ഈ വർഷം അവസരമുണ്ട്. കഴിവുള്ള ആളുകൾക്ക് തങ്ങളുടെ അമ്മമാരെക്കുറിച്ച് (ഏത് പ്രായത്തിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും , ഏതു തരത്തിലുള്ള സാഹിത്യ സൃഷ്ടിയുമാകാം ) എഴുതി അയച്ചുകൊടുത്താൽ “റൈറ്റ് ആൻഡ് വിൻ ” (Write & Win ) മത്സരത്തിൽ പങ്കെടുക്കുകയും അമ്മമാർക്കുവേണ്ടി സമ്മാനങ്ങൾ നേടുകയും ചെയ്യാം.പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ്‌ 1 ന് മുൻപ്‌ എൻട്രികൾ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അവരുടെ വെബ് സൈറ്റിൽ www.ddshows.com - ലഭ്യമാണ്. പ്രോഗ്രാമിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ അമ്മക്കും ഏറ്റവും കൂടുതൽ മക്കളുള്ള അമ്മക്കും സമ്മാനങ്ങൾ കാത്തിരിപ്പുണ്ട്. നിങ്ങളുടെ അറിവിൽ ഈ സമ്മാനങ്ങൾ നേടാൻ അർഹരായവർ ഉണ്ടെങ്കിൽ അവരുടെ പേരുകൾ നാമനിർദ്ദേശം ചെയ്യാനുള്ള സൗകര്യം അവരുടെ വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. ഇന്റർ നാഷണൽ നിലവാരത്തിലുള്ള വൈവിധ്യമാർന്ന കലാവിരുന്നുകളാണ് മാതൃ ദിനാഘോഷത്തോടനുബന്ധിച്ചു ഒരുക്കിയിരിക്കുന്നത് .

 

 

 

മുതിർന്നവർക്ക് 30 ഡോളാരാണ് ടിക്കറ്റ് നിരക്ക് . കുട്ടികൾക്ക് 20 ഡോളറും. മാതൃത്വത്തിന്റെ പടിവാതുക്കൽ നില്ക്കുന്ന ഗർഭിണി മുതൽ ഏറ്റവും പ്രായം കൂടിയ അമ്മവരെയുള്ള 200-ലേറെ അമ്മമാരെ വേദിയിൽ ആദരിക്കുന്ന മഹത്തായ ഒരു സംഭവമായിരിക്കും ഡാൻസിംഗ് ഡാംസൽസിന്റെ ഇത്തവണത്തെ മാതൃ ദിനാഘോഷം. "മാതൃത്വം എല്ലാ ദിവസവും ബഹുമാനിക്കപ്പെടേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമാണ്. മാതൃദിനം ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്. മാതൃദിനം ആഘോഷിക്കന്നത് വഴി നമ്മുടെ അമ്മമാർക്ക് അവർ അർഹിക്കുന്ന പരിഗണനയും സ്നേഹവും കരുതലും ലഭിക്കുന്നുണ്ടോയെന്ന് മക്കൾക്ക് പുനർവിചിന്തനം നടത്താനുള്ള അവസരമാണ് ലഭിക്കുന്നത് " മാതൃദിന ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മാനേജിംഗ് ഡയറക്‌ടർ മേരി അശോക് പറഞ്ഞു. ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും www.ddshows .com സന്ദർശിക്കുകയോ മാനേജിംഗ് ഡയറക്ടർ മേരി അശോക് (416 .788 .6412 ), കോർഡിനേറ്റർമാരായ ഗീതാ ശങ്കരൻ (647.385.9657 ), ബീരേന്ദ്ര രാജപ്രയാർ (647. 973 .2817 ) സുദർശൻ മീനാക്ഷി സുന്ദരം (416 .509 .0844 ) ജയമോഹൻ മേനോൻ (647.703.1154 )എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക.

വെബ്‌സൈറ്റ് : www.ddshows.com

 

റിപ്പോർട്ട് : ജയിസൺ മാത്യു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.