You are Here : Home / USA News

യേശു ക്രിസ്തു സംസാരിച്ചിരുന്ന ഭാഷ മരിക്കുകയാണോ ?

Text Size  

Story Dated: Wednesday, April 19, 2017 11:11 hrs UTC

മനോഹർ തോമസ്

 

പ്രവാസി ചാനലിന്റെ " ദുരഗോപുരങ്ങൾക്കു " വേണ്ടി ജോസഫ് പാലക്കലച്ചനെ കാണാൻ ക്യൂൻസിലെ മാസ് പെത്തിലേക്ക് കാറോടിക്കുമ്പോൾ മനസ്സിലെ ചിന്തകൾ അതായിരുന്നു .ഭാഷകളുടെ മരണം ഒരു പുതിയ പ്രതിഭാസമല്ല .പക്ഷെ യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ , ബൈബിൾ ആദ്യം എഴുതിയ ഭാഷ ,അങ്ങിനെ പല പ്രത്യേകതകളാണ് അരാമിക് ഭാഷക്കുള്ളത് .അത് മരിക്കാതിരിക്കാൻ ,ഒരൊറ്റയാൻ പട്ടാളം നയിക്കുന്ന ഫാ .ജോസഫ് പാലക്കലച്ചൻ ,ചിരകാലസുഹൃത്തായതിനാൽ അദ്ദേഹത്തിന്റെ ഭാഷാ പ്രവർത്തനങ്ങളെപ്പറ്റി ഏറെ കേട്ടിരുന്നു . പ്രവാസി ചാനലിൽ 'ദൂരഗോപുരങ്ങൾ' പരിപാടി ഏപ്രിൽ മാസം 19 നു ബുധനാഴ്ച വൈകിട്ട് 8 മണിക്കും 21 വെള്ളിയാഴ്ച വൈകിട്ട് 9 മണിക്കും 22,23 ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 9 മണിക്കും വൈകിട്ട് 8 മണിക്കും സംപ്രേക്ഷണം ചെയ്യുന്നതാണ്.

 

സി .എം .ഐ .സഭ സ്ഥാപിച്ച പാലക്കൽ തോമ മൽപ്പാന്റെ കുടുംബത്തിലെ ഇളം തലമുറക്കാരൻ .പള്ളി കുർബ്ബാനകളിലെ , ശിശ്രുഷകനായി തുടങ്ങി ,അമേരിക്കയിലെത്തി സംഗീതത്തിൽ പി .എഛ്.ഡി .വരെ കരസ്ഥമാക്കിയ സർഗ്ഗധനനായ പാട്ടുകാരൻ - ഒരു തപസ്വിയെപോലെ വിനയാന്വിതൻ . ഇന്ന് അരാമിക് ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏക ഗ്രാമം സിറിയയിലെ " മല്ലുലാ " മാത്രമാണ്. അടുത്തിടെ ഉണ്ടായ ബോബാക്രമണത്തിൽ ആ ഗ്രാമത്തിന്റെ പല ഭാഗങ്ങളും തകർന്നടിഞ്ഞു . അരാമിക് ഭാഷയുടെ ഒരു വകഭേദം മാത്രമാണ് സുറിയാനി അഥവാ സിറിയക് . 1962 വരെ സുറിയാനി ഭാഷയിലായിരുന്നു വേദപഠനവും , കുർബ്ബാനയും ,സാഹിത്യവും എല്ലാം .പക്ഷെ കാലക്രമേണ കുർബ്ബാന കൂടുതൽ ജനകിയമാക്കിയപ്പോൾ അത് കേരളത്തിൽ മലയാളീകരിക്കേണ്ടി വന്നു . ഹിന്ദുസ്ഥാനി സംഗിതം പഠിക്കാൻ ബറോഡയിൽ എത്തിയ അച്ചനോട് അന്നത്തെ പ്രൊഫസറായിരുന്നു എൻ .ഡി പട്‌വർധൻ പറഞ്ഞു ' നിങ്ങൾ എന്ത് ചെയ്താലും തരക്കേടില്ല .അത് മറ്റുള്ളവർ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായിരിക്കണം ," അങ്ങിനെ മാത്രമേ നിങ്ങൾക്ക് ഈ ഭൂമിയിലെ ജീവിതത്തിൽ എന്തെങ്കിലും ഒരു നേട്ടം ഉണ്ടാക്കാൻ കഴിയുള്ളു ആ വാക്കുകൾ മനസ്സിൽ തട്ടിയ അച്ചൻ അങ്ങിനെയാണ് മരിച്ചുകൊണ്ടിരിക്കുന്ന അരാമിക് ഭാഷയുടെ വക്താവായത്.

 

 

 

 

ആബേലച്ചന്റെ മരണശേഷം ,കലാഭവന്റെ അമരക്കാരനാകാൻ ക്ഷണം കിട്ടിയ പാലക്കലച്ചൻ ,അത് നിഷേധിച്ചത് പോലും ,തന്റെ ജീവിത ദൗത്യത്തിൽനിന്നും പിന്മാറാതിരിക്കാനാണ് ."ക്രിസ്ത്യൻ മ്യൂസിക്കോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ "യുടെ സ്ഥാപകനും , ചെയര്മാനുമാണ് പാലക്കലച്ചൻ .കൃസ്ത്യൻ ഇന്ത്യയുടെ സംഗീത സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ പല സി .ഡി കളും,ഡി .വി ഡി കളും ഇറക്കിയിട്ടുണ്ട് .മാത്രമല്ല " The cradle of christianity in south Asia " എന്ന ഡോക്യൂമെന്ററിക്ക്‌ രൂപം നൽകിയതും അദ്ദേഹമാണ് . " Nunsense " എന്ന ബ്രോഡ്‌വേ ഷോ ക്കുവേണ്ടി അച്ചൻ പാടിയിട്ടുണ്ട്. അരാമിക് ഭാഷയിൽ മുഴുവൻ കുർബ്ബാന എഴുതി ഉണ്ടാക്കിയ ശേഷം വാഷിംഗ്ട്ടനിൽ കർദിനാളിന്റെ മുമ്പിൽ അതവതരിപ്പിക്കാൻ അച്ചന് കഴിഞ്ഞു . ക്യൂൻസ് പബ്ലിക് ടെലിവിഷനുവേണ്ടി ലുയിസ് ഗാസ്പാരോ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുകയുണ്ടായി .സി .എൻ . എൻ അദ്ദേഹത്തെ കഴിഞ്ഞ ദിവസം ഇന്റർവ്യൂ ചെയ്തിരുന്നു . " നാദോപാസന " എന്ന സംഗീത സാംസ്‌കാരിക സംഘടനക്ക് രൂപം നല്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് മാത്രമല്ല ,തൊടുപുഴ കേന്ദ്രമായ ആ പ്രസ്ഥാനത്തിലൂടെ ഒരുപാട് കലാകാരന്മാർ വളർന്നുവരാൻ ഇടയായി . 1979 ൽ ക്രിസ്ത്യൻ ഭജൻസ് ന്റെ എൽ .പി .റെക്കോർഡ് ഇറക്കാൻ കഴിഞ്ഞു .

 

 

 

കലാഭവനിൽ വളരെക്കാലം " ഡീൻ ഓഫ് സ്റ്റഡീസ് " ആയി സേവനം അനുഷ്ഠിക്കാനും സാധിച്ചു . അരാമിക് ഭാഷ നിലനിർത്താനുള്ള അച്ചന്റെ ശ്രമത്തിനു വിലങ്ങു തടിയായി നിൽക്കുന്നത് സാമ്പത്തികമായ പ്രശനങ്ങളാണ് . സത്യത്തിൽ കൃസ്തുവിന്റെ പേരിൽ ഉപജീവനം കഴിക്കുന്ന ഒരുപാടുപേർ ഈ കുടിയേറ്റ മണ്ണിലുണ്ട് . അവരുടെ ഒരു ധാർമിക ഉത്തരവാദിത്വമാണ് അച്ചന്റെ പ്രവർത്തനങ്ങൾക്ക് ഒരു കൈത്താങ്ങാകേണ്ടത് . അച്ചൻ ഇതുവരെ എന്ത് ചെയ്തുവെന്നും ,ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്നും വെബ്‌സൈറ്റിയിൽ നിന്നും അറിയാവുന്നതാണ് . മാത്രമല്ല 646 256 2031 എന്ന സെൽ നമ്പറിൽ അദ്ദേഹത്തെ നേരിട്ട് വിളിക്കാവുന്നതാണ് .അച്ചന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രവാസി ചാനലിന്റെ ഭാവുകങ്ങൾ . പ്രവാസി ചാനലിൽ 'ദൂരഗോപുരങ്ങൾ' പരിപാടി ഏപ്രിൽ മാസം 19 നു ബുധനാഴ്ച വൈകിട്ട് 8 മണിക്കും 21 വെള്ളിയാഴ്ച വൈകിട്ട് 9 മണിക്കും 22,23 ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 9 മണിക്കും വൈകിട്ട് 8 മണിക്കും സംപ്രേക്ഷണം ചെയ്യുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.