You are Here : Home / USA News

ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ "സരിഗമ 2017 "

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, April 20, 2017 08:41 hrs UTC

ഓസ്റ്റിൻ : നോർത്ത് അമേരിക്കയിലെ ഓസ്റ്റിൻ മലയാളീ കൂട്ടായ്മ "ഗാമ" നടത്തി വരുന്ന 2017 ലെ കുട്ടികളുടെ ടാലെന്റ്റ് ഷോ "സരിഗമ 2017 " കഴിഞ്ഞ ശനിയാഴ്ച ലാഗോ വിസ്ത പാക് സെന്ററിൽ വളരെ വിപുലമായി സംഘടിപ്പിച്ചു. നൂറോളം കൊച്ചു കലാകാരന്മാരും കലാകാരികളും അണിനിരന്ന ഈ "ടാലെന്റ്റ് ഷോ" രണ്ടു ദിവസങ്ങളായാണ് നടത്തിയത്. "ഗാമ" യുടെ 4 - മത്തെ പ്രസിഡന്റ് ആയിരുന്ന റെനിൽ ചാണ്ടി ഈ വർഷത്തെ സരിഗമ 2017 ഉൽഘടനം ചെയ്തു.ഇപ്പോഴത്തെ പ്രസിഡന്റ് ആയ ശങ്കർ ചന്ദ്രമോഹൻ സദസിനെ സ്വാഗതം ചെയ്തു കൊണ്ട് കലാവിരുന്നിനു രാവിലെ 11 മണിക്ക് തുടക്കം കുറിച്ചു.ഇൻസ്ട്രമെന്റൽ ,ക്ലാസിക്കൽ ,വെസ്റ്റേൺ,ബോളിവുഡ് എന്നീ ഇന്നങ്ങളിലാണ് കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ചവച്ചത്.ഒരു പകൽ മുഴുവൻ നീണ്ടു നിന്ന പ്രകടനങ്ങളിൽ നിന്നും മികച്ചതു തെരഞ്ഞെടുക്കാൻ പ്രഗത്ഭരായ വിധികർത്താക്കൾ തന്നെ ഉണ്ടായിരുന്നു. സമാപന ചടങ്ങിൽ ലിസ തോമസ്(ഗാമ സെക്രട്ടറി) നന്ദി പ്രസംഗവും ,ശിവ പ്രസാദ് വളപ്പിൽ (ഗാമ വൈസ് പ്രസിഡന്റ്),ബിപിൻ രവി (ഗാമ ട്രെഷറർ) എന്നിവർ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

 

 

 

ഓസ്റ്റിനിലെ സൗത്ത് ഇന്ത്യൻ റെസ്റ്ററെന്റ് ആയ മദ്രാസ് പാവലിയനിലെ വിഭവ സമൃദ്ധമായ വെജിറ്റേറിയൻ ഭക്ഷണവും വിളമ്പിയിരുന്നു. "ഗാമ"അഥവാ ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോയ്‌സിയേഷൻ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റിക്കു വേണ്ടി വര്ഷം മുഴുവൻ പല തരത്തിലുള്ള ചാരിറ്റബിളും സാംസ്കാരികമായ പരിപാടികളും നടത്തി വരാറുണ്ട്. ഗാമക്കുവേണ്ടി ഭാഗീരഥി രബിശങ്കർ (ബോർഡ് ഡയറക്ടർ) അറിയിച്ചതാണിത്‌. കൂടുതൽ വിവരങ്ങൾക്ക്: www.gama-austin.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.