You are Here : Home / USA News

കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം ഏപ്രിൽ 22ന്

Text Size  

Story Dated: Thursday, April 20, 2017 08:50 hrs UTC

ന്യൂയോർക്ക്∙അമേരിക്കൻ മലയാളികളുടെ ആദ്യത്തേതും ഏറ്റവും വലിയ കായിക മാമാങ്കവുമായ കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം ഏപ്രിൽ 22നു ന്യൂയോർക്കിൽ നടക്കും. 2015 ൽ ആരംഭിച്ച കെസിഎൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അമേരിക്കൻ മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം പിടിച്ചു കഴിഞ്ഞു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന ഈ ലീഗിൽ ഏഴു ടീമുകളാണ് പങ്കെടുക്കുന്നത്. അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പൂർണമയും മലയാളികളെ മാത്രം ഉൾകൊള്ളിച്ചുകൊണ്ട് ഒരു ക്രിക്കറ്റ് ലീഗ് വരുകയും കായികപ്രേമികൾ ഏറ്റെടുക്കുകയും ചെയ്യുന്നത്. ഏപ്രിൽ 22 രാവിലെ 7:30 മുതൽ മത്സരവും തുടർന്ന് 9:30 നു ഉദ്ഘാടനവും നടക്കും. ചടങ്ങിൽ കലാ സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള അനേകം പേർ പങ്കെടുക്കും. ഐപിഎൽ മാതൃകയിൽ ആയിരിക്കും ഉദ്ഘാടനം നടക്കും. 100 ൽ അധികം കാണികൾ വരുന്ന ഈ ഉദ്ഘാടന മത്സരത്തിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.

 

 

പ്രവേശനം തികച്ചും സൗജന്യമായിരിക്കും. മത്സരങ്ങൾ നടക്കുന്ന വേദിക്കു പുറത്തു ഫുഡ് ഫെസ്റ്റിവൽ, വസ്ത്രശാലകൾ മറ്റ് ആകർഷണീയമായ സ്റ്റാളുകളുടെ സേവനം ലഭ്യമായിരിക്കും. ഈ വർഷം വളരെ പുതുമകളോടെ ആണ് KCLUSA മുന്നോട്ടുവരുന്നതെന്ന് വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. ജിന്‍സ് ജോസഫ് (പ്രസിഡന്റ്), ബാലഗോപാല്‍ നായർ, ആശിഷ് തോമസ് (വൈസ് പ്രസിഡന്റുമാർ), സാബിന്‍ ജേക്കബ് (സെക്രട്ടറി), ജോഷ് ജോസഫ് (ജോയിന്റ് സെക്രട്ടറി), ഷൈജു ജോസ് (ട്രഷറർ),സ്വരൂപ്ബോബന്‍ (ജോയിന്റ് ട്രഷറർ), അരുണ്‍ ജെ തോമസ്, ജസ്റ്റിന്‍ ജോസഫ് (ഗെയിംസ് കോ ഓര്‍ഡിനേറ്റര്‍മാർ), ജോജോ കൊട്ടാരക്കര, സിബി തോമസ് (PRO) എന്നിവരെ കൂടാതെ, സൂരജ് പറമ്പത്ത്, അഖില്‍ നായ ർ, ടോം ജോസഫ്, ജോയല്‍ ജോസഫ്, ജോഫിസ് അലക്‌സ്, ആല്‍ബിന്‍ ആന്റോ, ജീസസ് വിന്‍സന്റ (സബ് കമ്മിറ്റി) എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. കായിക വിനോദത്തിനും ഉപരിയായി മലയാളികൾ തമ്മിൽ ഉള്ള സ്നേഹത്തിനും സാഹോദര്യത്തിനും തന്നെയാണ് ഈ പ്രാവശ്യവും മുൻഗണന എന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.

ഗ്ലോബൽ ഐടി കേരളാ ക്രിക്കറ്റ് ലീഗിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്തു.

സ്ഥലം :കണ്ണിങ്ഹാംഗ്രൗണ്ട് ക്യൂൻസ്

73rd Ave, Oakland Gardens, NY 11364 Cunningham Ground

For more visit: www.kclusa.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.