You are Here : Home / USA News

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ ‌കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ക്ലർജി ഫെലോഷിപ്പ് നടത്തി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, April 20, 2017 08:53 hrs UTC

ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ വിവിധ എപ്പിസ്കോപ്പൽ സഭകളിലെ വൈദികരുടെ ഈ വർഷത്തെ രണ്ടാമത്തെ കൂട്ടായ്മ അനുഗ്രഹമായി നടത്തപ്പെട്ടു. ഏപ്രിൽ 17 ന് തിങ്കളാഴ്ച വൈകിട്ട് 7 ന് സ്റ്റാഫോർഡിലുള്ള ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിലായിരുന്നു വൈദിക കൂട്ടായ്മ. സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ച് വികാരി ഫാ. ജോൺ എസ്. പുത്തൻവിള പ്രാരംഭ പ്രാർഥന നടത്തി. തുടർന്ന് സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഹൂസ്റ്റണിന്റെ വികാരിയും ക്ലെർജി ഫെലോഷിപ്പ് ഓർഗനൈസിംഗ് സെക്രട്ടറിയുമായ റവ. കെ. ബി. കുരുവിള വന്നു ചേർന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് ധ്യാന പ്രസംഗത്തിനായി എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ് സഭാ കൊട്ടാരക്കര പുനലൂർ ഭദ്രാസന മെത്രാപ്പൊലീത്താ അഭിവന്ദ്യ യൂഹാനോൻ മാർ തിയഡോറസ് തിരുമേനിയെ റവ. ഫാ. ഐസക് പ്രകാശ് സദസിന് പരിചയപ്പെടുത്തി.കർത്താവിന്റെ ഉയിർത്തെഴുന്നേല്പ് ഓരോ വ്യക്തിയിലും വരുത്തേണ്ട രൂപാന്തരത്തെക്കുറിച്ച് തിരുമേനി ശക്തമായ ദൂത് നൽകി. തുടർച്ച് ചർച്ചകൾ നടന്നു.വെരി. റവ.സഖറിയാ പുന്നൂസ് കോർ എപ്പിസ്കോപ്പാ നന്ദി പ്രകാശിപ്പിച്ചു. ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരി റവ. ഫിലിപ്പ് ഫിലിപ്പിന്റെ പ്രാർഥനയോടും അഭിവന്ദ്യ തിരുമേനിയുടെ ആശീർവാദത്തോടും കൂടി ക്ലർജി ഫെലോഷിപ്പ് സമംഗളം പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.