You are Here : Home / USA News

മർത്തമറിയം സമാജം "Parents and couple" കോൺഫറൻസ് മെയ് 27 ന്

Text Size  

Story Dated: Wednesday, May 24, 2017 10:42 hrs UTC

ന്യൂജേഴ്സി: മലങ്കര ഓർത്തഡോൿസ്‌ സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മർത്തമറിയം സമാജം സംഘടിപ്പിക്കുന്ന "Parents and couple" കോൺഫറൻസ് 2017, മെയ് 27 ശനിയാഴ്ച ന്യൂജേഴ്സിയിലെ മിഡ്‌ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ പള്ളിയിൽ നടത്തപ്പെടും മെയ് 27 ശനിയാഴ്ച രാവിലെ ഒൻപതു മണി മുതൽ വൈകിട്ടു നാലു മണി വരെയാണ് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ പള്ളിയിൽ കോൺഫറൻസ് . ക്രമീകരിച്ചിരിക്കുന്നത് ബൈബിൾ വാക്യം, കൊരിന്ത്യർ 10:31 ""ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്ത് ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ് വീൻ" ആണ് കോൺഫെറൻസിസിന്റെ പ്രമേയ വിഷയം . റവ: ഫാ: ലാബി ജോർജ് പനക്കാമറ്റം keynote speaker ആയ കോൺഫെറൻസിനു നേതൃത്വം കൊടുക്കുന്നത് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രോപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കോളോവാസ് തിരുമേനിയും , മർത്ത മറിയം സമാജം വൈസ് പ്രസിഡന്റ് റവ: ഫാ :ടി .എ.തോമസുമാണ് $15 ആണ് കോൺഫറൻസ് റെജിസ്ട്രേഷൻ ചാർജ് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ പള്ളി വികാരി റവ:ഫാ:ബാബു .കെ .മാത്യു എല്ലാ വിശ്വാസികളും കോൺഫറൻസിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണം എന്ന് അറിയിച്ചു.

 

 

 

കോൺഫറൻസ് കോഓർഡിനേറ്റർ ഷൈനി രാജു കോൺഫെറൻസ് വൻ വിജയം ആകുന്നതിനു എല്ലാവരുടെ സഹകരണവും, കോൺഫെറെൻസിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് : റവ: ഫാ: ബാബു. കെ. മാത്യു : 201 562 6112 ജോബി ജോൺ (സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ പള്ളി സെക്രട്ടറി: 201 321 0045

 

 

വാർത്ത : ജിനേഷ് തമ്പി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.