You are Here : Home / USA News

ഐ എൻ ഓ സി കേരളാ ചാപ്റ്റർ രാജീവ് ഗാന്ധി അനുസ്മരണാ ദിനം ആചരിച്ചു

Text Size  

Story Dated: Thursday, May 25, 2017 11:02 hrs UTC

ഭാരതത്തെ ആധുനികയുഗത്തിലേക്കു ആനയിച്ച ധീരനായ നേതാവായിരുന്നു മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് ഐ എൻ ഓ സി കേരളാ ചാപ്റ്റർ നേതാക്കൾ അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (ഐ എൻ ഓ സി) കേരളാ ചാപ്റ്റർ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഓവർസീസ് കോൺഗ്രസ് നേതാക്കൾ. ഇന്ത്യക്ക് വേണ്ടി ഒട്ടേറെ സംഭാവന നൽകിയ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും കാഴ്ചപ്പാടുകളുമാണ് ഇന്ത്യയുടെ സമഗ്ര വികസനത്തിന് എന്നും പ്രചോദനമായതെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തിയാറാം രക്തസാക്ഷി ദിനം വേദന നിറഞ്ഞ ഓര്മകളോടുകൂടിയാണ് ഐ എൻ ഓ സി കേരളം ചാപ്റ്റർ ആചരിച്ചത്. ഭാരതത്തിന്റെ വികസനത്തിന് വേണ്ടി മികച്ച സംഭാവന നൽകിയ രാജീവ് ഗാന്ധിയുടെ നേതൃത്വം രാജ്യത്തിന് എക്കാലവും മാതൃകയായിരുന്നുവെന്ന് ജോർജ് എബ്രഹാം അനുസ്മരിച്ചു. രാജ്യ ത്തിന്റ പുരോഗതിക്കു വേണ്ടി വിവിധ പദ്ധതികൾ തുടങ്ങിവെച്ചത് രാജീവ് ഗാന്ധിയായിരുന്നുവെന്ന് കേരളാ ചാപ്റ്റർ ചെയര്മാന് തോമസ് റ്റി ഉമ്മൻ പ്രസ്താവിച്ചു. തീവ്രവാദികളുടെ ബോംബാക്രമണത്തിനിരയായ അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന്റെ തന്നെ തീരാനഷ്ടമായിരുന്നുവെന്നു പ്രസിഡണ്ട് ജയചന്ദ്രൻ രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. അനുസ്മരണ ചടങ്ങിൽ ഐ എൻ ഓ സി നാഷണൽ ചെയര്മാൻ ജോർജ് എബ്രഹാം, കേരളാ ചാപ്റ്റർ നാഷണൽ ചെയര്മാന് തോമസ് റ്റി ഉമ്മൻ, പ്രസിഡന്റ് ജയചന്ദ്രൻ രാമകൃഷ്ണൻ, കേരളാ ചാപ്റ്റർ വൈസ് ചെയര്മാൻ തോമസ് മാത്യു, കേരളാ ചാപ്റ്റർ ജനറൽ സെക്രട്ടറിമാരായ യു എ നസീർ, സന്തോഷ് നായർ, ഐ എൻ ഓ സി നാഷണൽ ട്രഷറാർ ജോസ് ചാരുംമൂട്, കേരളാ ചാപ്റ്റർ ട്രഷറാർ ജോസ് തെക്കേടം, ഫ്ലോറിഡാ സ്റ്റേറ്റ് ചാപ്റ്റർ പ്രസിഡന്റ് സജി കരിമ്പന്നൂർ, കൺവൻഷൻ കൺവീനർ പോൾ പറമ്പി, കേരളാ ചാപ്റ്റർ വൈസ് പ്രസിഡന്റുമാരായ സതീശൻ നായർ, രാജൻ പടവത്തിൽ, മാത്യു ജോർജ്, വനിതാ ഫോറം ചെയർപേഴ്സൺ ലീലാ മാരേട്ട്, കാലിഫോർണിയ ചാപ്റ്റർ പ്രസിഡന്റ് സാജു ജോസഫ് , വർഗീസ് പാലമലയിൽ, തുടങ്ങിയവർ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.