You are Here : Home / USA News

ആഘോഷനിറവിൽ ദിലീപ്‌ഷോ സൗത്ത് ഫ്ലോറിഡയിൽ അരങ്ങേറി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, May 25, 2017 11:10 hrs UTC

കലാസ്വാദകർ ഏറെ കാത്തിരുന്നു കടന്നു വന്ന ദിലീപ് ഷോ-2017 സൗത്ത് ഫ്ലോറിഡയിൽ ആഘോഷമായി മാറി.നാദിർഷ സംവിധാനം ചെയ്ത് ദിലീപും ഇരുപത്തിയഞ്ചിൽ പരം കലാകാരന്മാരും അണിനിരന്ന ദിലീപ് ഷോ കാണികൾക്കു മൂന്നര മണിക്കൂർ മനം നിറഞ്ഞു ആസ്വദിക്കാൻ ഉള്ള ചേരുവകൾ നിറഞ്ഞതായിരുന്നു.. നൃത്ത- ഹാസ്യ – ഗാന സമന്വയമായി വേദി തകർത്താടിയ കലാകാരന്മാർക്കു കയ്യടികളോടെയാണ് കാണികൾ ആവേശം നൽകിയത്. ദിലീപ് – പിഷാരടി -ധർമജൻ കൂട്ടുക്കെട്ടിൻറെ മികവിൽ ഹരിശ്രീ യൂസഫ് , സുധീർ പറവൂർ , ഏലൂർ ജോർജ് , കൊല്ലം സുധി , സുബി സുരേഷ് എന്നിവർ ചിരിയുടെ മലപടക്കത്തിന് തിരികൊളുത്തിയപ്പോൾ, സ്വതസിദ്ധമായ ശൈലിയിൽ ഗാനങ്ങളും , ഡയലോഗുകളുമായി റിമി ടോമി വേദി കൈയടക്കി.

 

 

 

 

 

കാവ്യാ മാധവനും, നമിതാ പ്രമോദും, സൗത്ത് ഫ്ലോറിഡയിലെ യുവ ഡാൻസേർസും പ്രശസ്ത കൊറിയോഗ്രാഫർ ശ്രീജിത്തിന്റെ മികച്ച അവതരണത്തിൽ ചുവടുകൾ വെച്ച നൃത്തങ്ങൾ കാണികളെ ഹരം കൊള്ളിച്ചു. ഷോ സംവിധായകൻ നാദിർഷ സകലകാലാവല്ലഭനായി നൃത്ത- ഹാസ്യ – ഗാന രംഗങ്ങളിൽ നിറഞ്ഞു നിന്നപ്പോൾ ഗായകനായ സഹോദരൻ സമദ് തകർപ്പൻ ഗാനങ്ങളുമായി വേദി കയ്യടക്കി. പിന്നണിയിൽ പ്രവർത്തിച്ച ടീം മാനേജർ റോഷൻ ചിറ്റൂരും, സൗണ്ട് എഞ്ചിനീയർ അനിൽ കുമ്പനാടനും , ഓർക്കസ്ട്ര ശരത് എന്നിവരുടെ പ്രവർത്തനമികവും ഷോയുടെ വിജയത്തിന് കാരണമായി. വേദിയിലേക്ക് അവിചാരിതമായി കടന്നെത്തിയ പ്രശസ്ത നായിക മമ്ത മോഹൻദാസ് കാണികൾക്കു വിസ്മയമായി . രഞ്ജന വാര്യർ, രസ്മി സുനിൽ എന്നിവരുടെ ശിഷ്യരാണ് നൃത്തരംഗങ്ങളിൽ നായികമാർക്കൊപ്പം ചുവടുവെച്ചത് . സ്റ്റാർ എന്റർടൈന്റ്‌മെന്റിന്റെ ഗ്രൂപ്പിന്റെ ബാനറിൽ മാത്യു വർഗീസ് , സുനിൽ തൈമറ്റം , ജോജി ജോൺ എന്നിവർ ചേർന്നാണ് സൗത്ത് ഫ്ലോറിഡയിൽ ദിലീപ് ഷോ ഒരുക്കിയത്‌ . ഷോ വിജയമാക്കിയ ഏവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി. BookOtrip.com , സൗത്ത് ഡേഡ് ടയോട്ടാ, മദ്രാസ് കാറ്ററിങ് & ഇവൻറ് പ്രൊഡക്ഷൻ എന്നിവർ മെഗാ സ്പോൺസേർസും, ജോസ് തോമസ് സി.പി.എ, ജോർജ് ജോസഫ്- മാസ്സ് മ്യൂച്വൽ, മായാ ഫിസിക്കൽ തെറാപ്പി, ഹോംലാൻഡ് റിയാൽറ്റി കോർപ്പറേഷൻ, ചാൻസ് ഫാർമസി പ്ലസ് ,ബിൽഡേലി ഇൻഷുറൻസ് , ഫെയ്‌ത് ഹോളിഡേയ്‌സ്, എന്നിവർ ഗോൾഡ് സ്പോൺസർമാരുമായിരുന്നു. സാജൻ കുര്യൻ ,മാത്യു കിഴക്കേടം, ഷീലാ ജോസ്, ബിജു ആൻറണി , സജിൽ ജോസഫ് , സജോ പെല്ലിശേരി, ബിനു പാപ്പച്ചൻ , ബിജു ഗോവിന്ദൻകുട്ടി , സാബു മത്തായി, കണ്ണൻ ,ജോസ് എന്നിവർ പിന്നണിയിൽ ഷോയുടെ വിജയത്തിന് നേതൃത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.