You are Here : Home / USA News

ക്യൂൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ പെന്തക്കോസ്തി പെരുന്നാൾ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, May 25, 2017 11:16 hrs UTC

ന്യൂയോർക്ക്∙ അമേരിക്കയിലെ പരുമല പള്ളി എന്നറിയപ്പെടുന്ന ക്യൂൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകയിലെ പെന്തക്കോസ്തി പെരുന്നാൾ ശുശ്രൂഷകൾ ജൂൺ 4 ഞായറാഴ്ച രാവിലെ 8 :00ന് കൊട്ടാരക്കര - പുനലൂർ ഭദ്രാസന മെത്രാപോലിത്താ യൂഹാനോൻ മാർ തേവോദോറോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ നടത്തുന്നു. വിശുദ്ധ കുർബാനയിലും പെരുന്നാൾ ശുശ്രുഷകളിലും വിശ്വാസികളായ ഏവരുടെയും പ്രാർത്ഥനയും സാന്നിധ്യവും ദൈവനാമത്തിൽ ഇടവക വികാരി ,വെരി. റെവ. യേശുദാസൻ പാപ്പൻ കോർ - എപ്പിസ്കോപ്പ (718 -419-1832 ) , സെക്രട്ടറി നീൽ സൈമൺ (516-661-3968 ) ട്രസ്റ്റി ജോസ് മാത്യു (631-793-8677 ) എന്നിവർ സാദരം ക്ഷണിക്കുന്നു. Address: 987 Elmont Road , North Valleystream .NY 11580. ഇടവകയ്ക്കുവേണ്ടി പബ്ലിസിറ്റി കോഓർഡിനേറ്റർ ജോസഫ് പാപ്പൻ അറിയിച്ചതാണിത് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.