You are Here : Home / USA News

ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ സമാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 25, 2017 11:29 hrs UTC

ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 13,14 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. മെയ് 13-നു ശനിയാഴ്ച വൈകുന്നേരം 6.30-നു ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയെ ഇടവക വികാരി റവ.. ഫാ. ലിജു പോള്‍ പൂക്കുന്നേല്‍, ഇടവക ജനങ്ങള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. വൈകിട്ട് 7 മണിക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ അഭിവന്ദ്യ തിരുമേനിയോടൊപ്പം റവ.ഫാ. സ്കറിയ തേലാപ്പള്ളില്‍, റവ.ഫാ. തോമസ് മേപ്പുറത്ത്, റവ.ഫാ. മാത്യു വര്‍ഗീസ് കരിത്തലയ്ക്കല്‍, റവ.ഫാ. പ്രദോഷ് മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.

 

 

തുടര്‍ന്ന് ഹൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി റവ.ഫാ. പ്രദോഷ് മാത്യു സുവിശേഷപ്രസംഗം നടത്തി. മെയ് 14-നു ഞായറാഴ്ച രാവിലെ 9.30 -ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് വികാരി റവ.ഫാ. ലിജു പോള്‍, റവ.ഫാ. മാത്യു വര്‍ഗീസ് കരിത്തലയ്ക്കല്‍, റവ.ഫാ. മാത്യു മണലേല്‍ച്ചിറ (കോട്ടയം) എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ റാസ, നേര്‍ച്ച വിളമ്പ്, ചെണ്ടമേളം, ലേലം, ആശീര്‍വാദം എന്നിവ നടത്തി. മദേഴ്‌സ് ഡേ പ്രമാണിച്ച് പള്ളിയില്‍ എത്തിയ എല്ലാ അമ്മമാരേയും പ്രത്യേകം ആദരിച്ചു. ഈവര്‍ഷത്തെ പെരുന്നാളില്‍ സമീപ ഇടവകകളിലെ ധാരാളം വിശ്വാസികള്‍ പങ്കെടുത്തു. കൊടിയിറക്കത്തോടെ പരിപാടികള്‍ സമാപിച്ചു. ഷെവലിയാര്‍ ജയ്‌മോന്‍ സ്കറിയ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.