You are Here : Home / USA News

ഫോമ റീജണ്ല്‍ യുവജനോത്സവം ജൂണ്‍ 3-ന്

Text Size  

Story Dated: Thursday, May 25, 2017 11:32 hrs UTC

സംഗീത, നൃത്ത, നടന വിസ്മയത്തിന്റെ കേളികൊട്ടുയരുന്നു

 

ഫിലഡെല്‍ഫിയ: ന്യജേഴ്‌സി, ഡെലവര്‍, പെന്‍സില്‍വാനിയ സംസ്ഥാനങ്ങളിലെ മലയാളി സമൂഹം ഏറെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്ന കലാ മാമാങ്കത്തിനു ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ ഒരുക്കങ്ങളുടെ അവസാന മിനുക്കു പണിയിലാണ് സംഘാടകര്‍. മലയാളി കുട്ടികളിലേയും യുവാക്കളിലേയും സര്‍ഗവാസനയെ അറിയുക അംഗീകരിക്കുക, പ്രോത്സാഹിപ്പിക്കുക എന്ന ലഷ്യത്തോടെ ഫോമ നടത്തുവാന്‍ പോകുന്ന ദേശീയ യുവജനോത്സവത്തിനു മുന്നോടിയായി ജൂണ്‍ മൂന്നിനു ഫിലാഡെല്‍ഫിയയില്‍ നടക്കുവാന്‍ പോകുന്ന റീജിയണല്‍ യുവജനോത്സവത്തില്‍ നൂറുകണക്കിനു കലാകാര ന്മാരും കലാകാരികളും അണിനിരക്കും. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ അദ്ധ്യാപകരുടെ കീഴില്‍ തീവ്ര പരിശീലന ത്തില്‍ മുഴുകി തയ്യാറെടുക്കുമ്പോള്‍, സമഗ്രമായ സംഘാടനത്തിലൂടെ ചിട്ടയായ പ്രവര്‍ത്തനം വഴി യുവജനോത്സവം സൂഷ്മതലത്തില്‍ പോലും കുറ്റമറ്റതാക്കാനുള്ള പരിശ്രമത്തിലാണ് പ്രാദേശിക നേതൃത്വം.

 

 

ഫിലാഡെല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മാ ദേവാലയകെട്ടിട സമുച്ചയത്തില്‍ നാലു വ്യത്യസ്ത വേദികളിലായാണ് ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ യുവജനോത്സവ മത്സരങ്ങള്‍ അരങ്ങേറുക. വേദി ഒന്നില്‍ ക്ലാസിക്കല്‍ , നോണ്‍ ക്ലാസിക്കല്‍ മത്സരങ്ങള്‍ സമൂഹനൃത്ത മത്സരങ്ങള്‍ നടക്കും. കേരളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഒപ്പന, തിരുവാതിര, മാര്‍ഗ്ഗംകളി, തുടങ്ങിയ മത്സരങ്ങളും വേദി ഒന്നില്‍ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. നൃത്ത ഇനത്തിലുള്ള ഏകാംഗമത്സരങ്ങള്‍ വേദി രണ്ടില്‍ നടക്കുന്നതാണ്. ശാസ്ത്രീയസംഗീതം , ഉപകരണസംഗീതം, ലളിതഗാനം, തുടങ്ങിയ മത്സരങ്ങക്കൊപ്പം പാശ്ചാത്യ സംഗീതമത്സരവും വേദി മൂന്നില്‍ നടക്കുന്നതാണ്. നാലാമത്തെ വേദിയില്‍ പ്രസംഗം, മോണോ ആക്ട് , സ്റ്റാന്‍ഡ് അപ്പ് കോമഡി തുടങ്ങിയ മത്സരങ്ങള്‍ മാറ്റുരയ്ക്കപ്പെടുന്നു. മത്സരങ്ങളും അവ നടത്തപ്പെടുന്ന വേദികളേയും കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്കില്‍ ലഭ്യമാണ്.

 

 

എല്ലാ വേദികളിലും ആവശ്യമായ ശബ്ദവെളിച്ച ക്രമീകരണങ്ങള്‍ സജ്ജീകരിക്കുന്നതാണ്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസംഗവിഷയങ്ങള്‍ ഒരാഴ്ച മുമ്പേ അറിയിക്കുന്നതാണ്. സീനിയര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രസംഗമത്സരവിഷയം നല്‍കപ്പെട്ടിരിക്കുന്ന വിഷയങ്ങളില്‍ നിന്ന് മത്സര വേദിയില്‍ നറുക്കിട്ടെടുത്ത് നല്‍കുന്നതാണ്. ഒരോ മത്സരാര്‍ത്ഥിയും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ മത്സരത്തിലും പങ്കെടുപ്പിക്കുവാനും സമയക്ലിപ്തത പാലിക്കുവാനും പ്രത്യേക കമ്മിറ്റി തന്നെ രൂപികരിച്ചിട്ടുണ്ട്. ജൂണ്‍ മൂന്നിനു രാവിലെ 8.30-ന് ഫോമാ നേതാക്കളുടേയും പ്ര വര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ ഹ്രസ്വമായ ചടങ്ങില്‍ ഭദ്രദീപം കൊളുത്തി മത്സരങ്ങള്‍ ആരം‘ിക്കുന്നതാണ്.. മത്സരഫലങ്ങള്‍ അന്നുതന്നെ പ്രഖ്യാപിക്കുകയും സമ്മാനവിതരണത്തിനു ശേഷം അന്നുതന്നെ വിജയികള്‍് അവരുടെ കഴിവുകള്‍ അതേ വേദിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. സാബു സ്കറിയ, സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറാര്‍ ബോബി തോമസ്, സന്തോഷ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഹരികുമാര്‍രാജന്‍ (ചെയര്‍മാന്‍) അബിതാ ജോസ്, നീതു രവീന്ദ്രന്‍, തോമസ് എബ്രഹാം, അജിത് ഹരിഹരന്‍, തോമസ് എം.ജോര്‍ജ്ജ്, ശ്രീദേവി അജിത്കുമാര്‍, ദീപ്തി നായര്‍, നാഷണല്‍ കമ്മിറ്റി അംഗം സിറിയക് കുര്യന്‍, എന്നിവര്‍ യുവജനോത്സവ മത്സരങ്ങളുടെ ചുക്കാന്‍ പിടിക്കുന്നു. നിര്‍ദ്ദേശങ്ങളും പ്രോത്സാഹനവുമായി ഫണ്ട് റെയ്‌സിംഗ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്ജ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് ജോണ്‍, എന്നിവര്‍ ജാഗരൂകരായി രംഗത്തുണ്ട്. വോളണ്ടിയര്‍മാരായി അംഗസംഘടനകളായ KANJ, KSNJ, KALAA, MAP, DELMA, സൗത്ത് ജേഴ്‌സി മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ മിലി ഫിലിപ്പിന്റെ നേതൃത്വത്തില്‍ രംഗത്തുണ്ടാകും. ചെറിയാന്‍ കോശി, തോമസ് ചാണ്ടി, എന്നിവര്‍ ഹോസ്പിറ്റാലിറ്റി ടീമിന്റെ സാരഥ്യം വഹിക്കുന്നു.മെയ് 29 ആണ് യുവജനോത്സവ രജിസ്‌ട്രേഷനുള്ള അവസാന തീയതി .ഫോമാ നാഷണല്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ് യുവജനോത്സവത്തിന്റെ ഒരുക്കങ്ങളിലും തയ്യാറെടുപ്പിലും സംതൃപ്തി പ്രകടിപ്പിച്ചു. സന്തോഷ് എബ്രഹാം PRO.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.