You are Here : Home / USA News

ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് തീം സോങ്ങ് : സിറിള്‍ മുകളേല്‍ വിജയി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 26, 2017 11:17 hrs UTC

ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന പ്രഥമ ഫാമിലി കോണ്‍ഫറന്‍സിന് വേണ്ടിയുള്ള തീം സോങ്ങിനുവേണ്ടി ക്ഷണിച്ച രചനകളില്‍നിന്നും, നിരവധി പേരെ പിന്തള്ളി, മിനിസോട്ടയില്‍ നിന്നുള്ള സിറിള്‍ മുകുളേല്‍ രചിച്ച ഗാനം തെരഞ്ഞെടുക്കപ്പെട്ടു. മുപ്പതോളം രചനകളെ പിന്തള്ളിയാണ് ഫാമിലി കോണ്‍ഫറന്‍സിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച പ്രത്യേക സ്ക്രീനിങ് കമ്മറ്റി, സിറില്‍ മുകളിലിന്റെ രചനയെ തെരെഞ്ഞെടുത്തത്. പ്രവാസി ക്‌നാനായ സമൂഹത്തിലും അമേരിക്കന്‍ മലയാളികളുടെ ഇടയിലും സുപരിചിതനായ സാഹിത്യകാരനാണ് സിറില്‍ മുകളേല്‍.

 

 

പല മാധ്യമങ്ങളിലും പ്രസിദ്ധീകരണങ്ങളിലും പതിവായി കവിതകള്‍ എഴുതുന്നതിനു പുറമെ, മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകര്‍ക്ക് വേണ്ടി നിരവധി ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. "എഛടഠഋഞകചഏ എഅകഠഒ അചഉ ഠഞഅഉകഠകഛചട കച ഠഒഋ ഗചഅചഅഥഅ എഅങകഘകഋട" അഥവാ "വിശ്വാസവും പാരമ്പര്യങ്ങളും ക്‌നാനായ കുടുംബങ്ങളില്‍ പരിപോഷിപ്പിക്കുക" എന്ന ആപ്തവാക്യത്തെ മുന്‍നിര്‍ത്തി, മലയാളവും ഇംഗ്ലീഷും മികച്ച രീതിയില്‍ ഉപയോഗിച്ചുകൊണ്ട് രചിച്ച ഗാനം, ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രത്യേക ശ്രദ്ധ നേടും എന്ന് ഉറപ്പായിക്കഴിഞ്ഞു. പ്രശസ്ത സംഗീത സംവിധായകനായ പീറ്റര്‍ ചേരാനല്ലൂര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ഗാനത്തിന് പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോയും, റാണി, സിബി, സിജി, റിന്‍സി എന്നിവരും ചേര്‍ന്നാണ് ശബ്ദം നല്‍കിയിരിക്കുന്നത്. ജൂണ്‍ 30 മുതല്‍ ജൂലൈ രണ്ടു വരെ ചിക്കാഗോയിലെ ഇരു ക്‌നാനായ ദൈവാലയങ്ങളിലുമായി നടത്തപെടുന്ന കോണ്‍ഫറന്‍സിന്റെ ഭാഗമായി ജൂണ്‍ 30 വെള്ളിയാഴ്ച വൈകുന്നേരം നടത്തപെടുന്ന കലാ സന്ധ്യയുടെ ആമുഖ നൃത്തത്തിന്റെ ഭാഗമായി ഈ മനോഹരഗാനം അവതരിപ്പിക്കപ്പെടും.

 

 

നിരവധി യുവതീ യുവാക്കളും മുതിര്‍ന്നവരും ചേര്‍ന്ന് ചുവടുകള്‍ വെയ്ക്കുന്ന ഈ നൃത്താവിഷ്കാരം നടക്കുന്ന വേദിയില്‍ വച്ച് തന്നെ മികച്ച ഗാനരചനക്കുള്ള പുരസ്കാരം സിറിള്‍ മുകളേലിനു നല്‍കും. കത്തോലിക്കാ വിശ്വാസവും ക്‌നാനായ പാരമ്പര്യങ്ങളും അതിന്റെ തനിമയിലും, യഥാര്‍ത്ഥ അര്‍ത്ഥത്തിലും മനസ്സിലാക്കുവാനും അവയെ ക്‌നാനായ കുടുംബങ്ങളില്‍ പരിപോക്ഷിക്കുവാനുമുള്ള ഊര്‍ജ്ജം പകരുക എന്നുള്ള ദൗത്യമാണ് ഫാമിലികോണ്‍ഫ്രന്‍സ് കൊണ്ട് ഉദ്ദേശിക്കുക്കുന്നത്. ഇതിനായി യുവതീ യുവാക്കള്‍ക്കായി ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവക ദൈവാലയത്തിലും, മുതിര്‍ന്നവര്‍ക്കായി ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിലുമായാണ് ഫാമിലി കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്നത്. ഫാമിലി കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത് അറിവുകള്‍ നേടുവാനും വളരുവാനുമായി നേര്‍ത്ത് അമേരിക്കയിലെ എല്ലാ ക്‌നാനായ സമുദായാംഗങ്ങളെയും ചിക്കാഗോയിലേക്ക് ക്ഷണിക്കുന്നതായി ഫാമിലി കോണ്‍ഫ്രന്‍സ് ചെയര്‍മാനും ക്‌നാനായ റീജിയണ്‍ ഡയറക്ടറുമായ മോണ്‍ തോമസ് മുളവനാല്‍ അറിയിച്ചു. അനില്‍ മറ്റത്തിക്കുന്നേല്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.