You are Here : Home / USA News

കിഴക്കിന്റെ വെന്നീസ് ഒരുങ്ങി; ഫൊക്കാന കണ്‍വന്‍ഷന്‍ അല്‍പസമയത്തിനകം

Text Size  

Story Dated: Saturday, May 27, 2017 04:01 hrs UTC

സ്വന്തം പ്രതിനിധി


ആലപ്പുഴ:  ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക( ഫൊക്കാന)യുടെ കേരളാ കണ്‍വന്‍ഷന്‍ അല്‍പസമയത്തിനകം.

ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടില്‍ രാവിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി നടക്കുന്ന കേരളാ കണ്‍വന്‍ഷന്റെ  ഏറ്റവും വലിയ പ്രത്യേകത ഫൊക്കാനയുടെ 'സ്‌നേഹവീട് 'പദ്ധതിയാണ്.

ഉദ്ഘാടനത്തിനു ശേഷം സംഘടിപ്പിക്കുന്ന വിവിധ സെമിനാറുകളില്‍ ക്ഷണിക്കപ്പെട്ട അതിഥികളും ഫൊക്കാനയുടെ പ്രവര്‍ത്തകരും പങ്കെടുക്കും. ബിസിനസ് സെമിനാര്‍ ,സാഹിത്യ സമ്മേളനം,ടൂറിസം സെമിനാര്‍ , മാധ്യമ സെമിനാര്‍ എന്നിവയില്‍ പ്രഗത്ഭരായ വ്യക്തികള്‍  ചര്‍ച്ചകള്‍ നയിക്കും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.