You are Here : Home / USA News

ഫൊക്കാന സ്‌നേഹംകൊണ്ട് അമേരിക്കയിലേക്കുള്ള ദൂരം കുറച്ചു: ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Saturday, May 27, 2017 05:32 hrs UTC

സ്വന്തം പ്രതിനിധി

ആലപ്പുഴ:  അമേരിക്ക കേരളത്തില്‍നിന്ന് എത്രയോ വിദൂരത്താണെങ്കിലും മലയാളികളില്‍നിന്ന് ആ ദൂരം കുറയ്ക്കുന്നത് ഫൊക്കാനയുടെ ഇടപെടലുകളാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക( ഫൊക്കാന)യുടെ കേരളാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ ഫൊക്കാനയ്ക്കുള്ള പങ്ക് വലുതാണ്. ഭാഷയ്‌ക്കൊരു ഡോളറും ജില്ലയ്‌ക്കൊരു വീടും ഉണ്ടാക്കിയ പ്രതിഫലനങ്ങള്‍ ഫൊക്കാനയുടെ അംഗങ്ങള്‍ വിചാരിച്ചതിലും എത്രയോ കൂടുതലാണ്. അര്‍ഹതയുള്ളവര്‍ക്ക് വേണ്ട സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഫൊക്കാന മറ്റു സംഘടനകള്‍ക്കു മാതൃകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടില്‍ രാവിലെ തുടങ്ങിയ കണ്‍വന്‍ഷന്‍ രാത്രിവരെ നീളും. ഫൊക്കാന പ്രസിഡണ്ട് തമ്പി ചാക്കോ അധ്യക്ഷനായി. സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് സ്വാഗതം പറഞ്ഞു.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.