You are Here : Home / USA News

ഫൊക്കാനയുടെ ആ സ്‌നേഹം ഉമ്മന്‍ ചാണ്ടി പറഞ്ഞു; സദസ്സ് നിറഞ്ഞ് കൈയടി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, May 27, 2017 05:54 hrs UTC

സ്വന്തം പ്രതിനിധി


ആലപ്പുഴ: ഫൊക്കാന സ്‌നേഹംകൊണ്ട് അമേരിക്കയിലേക്കുള്ള ദൂരം കുറച്ചു എന്ന് ആ മുഖമായി പറഞ്ഞ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ അനുഭവവും പങ്കുവച്ചു.

വിധവയായ ഒരു യുവതിക്ക് വീടു വേണമെന്ന ആവശ്യം വന്നപ്പോള്‍ ഫൊക്കാനയുടെ ജോയി ഇട്ടനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം ഫൊക്കാനയുടെ ബാനറില്‍ വീടു വച്ചുനല്‍കുകയും അതിന്റെ താക്കോല്‍ കൈമാറുകയും ചെയ്ത വാര്‍ത്ത പത്രത്തില്‍ വരുകയും ചെയ്തു. വാര്‍ത്ത കണ്ട ഒരു യുവാവ് വിധവയായ യുവതിയുടെ മകളെ വിവാഹം കഴിക്കാനായി മുന്നോട്ടു വരികയും ചെയ്തു.

ഒരു വിധവയ്ക്കു വീടുവച്ചു കൊടുക്കാനും അവരുടെ മകള്‍ക്ക് കെട്ടുറപ്പുള്ള ഒരു ജീവിതം നല്‍കാനും ഫൊക്കാനയുടെ നേതൃത്വത്തിനു പ്രത്യക്ഷമായും പരോക്ഷമായും കഴിഞ്ഞതില്‍ താന്‍ അങ്ങേയറ്റം സന്തോഷിക്കുന്നു എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞപ്പോള്‍ സദസ്സില്‍ നിറഞ്ഞ കൈയടി.

സാമൂഹിക പ്രതിബദ്ധതയാണ് ഫൊക്കാനയെ എന്നും മികച്ച സംഘടനയായി നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.