You are Here : Home / USA News

അമേരിക്കയില്‍ കേരളാ ടൂറിസം പരിചയപ്പെടുത്താന്‍ ഫൊക്കാന മുന്നിട്ടിറങ്ങണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, May 27, 2017 10:13 hrs UTC

സ്വന്തം പ്രതിനിധി

ആലപ്പുഴ:  അഞ്ചു വര്‍ഷത്തിനിടയില്‍ നാലു ലക്ഷം തൊഴിലവസരങ്ങള്‍ ടൂറിസം രംഗത്ത് സൃഷ്ടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ആലപ്പുഴയില്‍ നടക്കുന്ന ഫൊക്കാന കേരള കണ്‍വന്‍ഷനോടനുബന്ധിച്ചു നടന്ന ടൂറിസം സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സാഹിത്യ- സാംസ്‌കാരിക രംഗങ്ങളില്‍ സംസ്ഥാനം വളരെ മുന്നിലാണ്. എന്നാല്‍ ഒരു പാട് ദൗര്‍ബല്യങ്ങള്‍ ഉണ്ടുതാനും.  

വളരെ ഗൗരവത്തോടെ കാണേണ്ട മേഖലയാണ് ടൂറിസം. ധാരാളം വികസന സാധ്യതകള്‍ ഈ മേഖലയില്‍ ഉണ്ട്. എന്നാല്‍ ഇതെല്ലാം പുറംലോകത്തിനു വ്യക്തമാക്കാന്‍ സാധിച്ചിട്ടുണ്ടൊ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരമലബാര്‍ ധാരാളം കല, സാംസ്‌കാരിക മേഖലകളില്‍ പ്രസിദ്ധമാണ്. എന്നാല്‍ കേരളത്തില്‍ വരുന്ന വിദേശികളില്‍ ഒരു ശതമാനം മാത്രമാണ് ഉത്തരമലബാറില്‍ എത്തുന്നത്. ഇതു മാര്‍ക്കറ്റ് ചെയ്യാന്‍ നമുക്കായില്ല. സര്‍ക്കാര്‍ ഉത്തരമലബാറിലെ എട്ടു പ്രധാനപ്പെട്ട നദികളെ കോര്‍ത്തിണക്കി പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.

ആലപ്പുഴയ്ക്കായി സര്‍ക്കാര്‍ പൈതൃകടൂറിസം പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഉത്തരവാദ ടൂറിസത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കും.  

സര്‍ക്കാറിനു മാത്രമായി ടൂറിസം വളര്‍ത്താനാവില്ല. സ്വകാര്യ സംരംഭകരുംകൂടി വേണം. സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കണം. അമേരിക്കയില്‍ കേരള ടൂറിസം പരിചയപ്പെടുത്തുന്നതിനു ഫൊക്കാന മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.
 
പ്രവര്‍ത്തനം കൊണ്ടു ഫൊക്കാന ദേശീയ സംഘടനകള്‍ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ രജി ലൂക്കോസ്, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, കേരളാ കണ്‍ വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, എക്‌സിക്കുട്ടിവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, വൈസ് പ്രസിഡണ്ട് ജോസ് കാനാട്ട്, നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍.ബി നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോര്‍ജ് ഓലിക്കല്‍, ടി എസ് ചാക്കോ, അലക്‌സ് തോമസ്, മാത്യു കൊക്കുറ, മോഡി ജേക്കബ്,സുധാ കര്‍ത്ത, ഡോ.മാത്യു വര്‍ഗീസ്, അബ്രഹാം കളത്തില്‍, ജോര്‍ജ് മാമന്‍ കൊണ്ടുര്‍ എന്നിവര്‍ പ്രസംഗിച്ചു.