You are Here : Home / USA News

ഫൊക്കാന ടുഡേയുടെ റിലീസ് ചെയ്തു

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Wednesday, June 14, 2017 12:41 hrs UTC

ഫൊക്കാനയുടെ ക്വാര്‍ട്ടര്‍ലി ന്യൂസ് പേപ്പര്‍ ആയ ഫൊക്കാന ടുഡേയുടെ റിലീസ് കേരള കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ആലപ്പുഴയിൽ നടന്നു. ഫൊക്കാന ടുഡേ ചീഫ് എഡിറ്റര്‍ ഡോ . മാത്യു വർഗിസ്‌ഉം അസ്സോസിയേറ്റ് എഡിറ്റര്‍ ഗണേഷ് നായരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ ഫൊക്കാന ടുഡേ എന്തുകൊണ്ടും പ്രദര്‍ശന ഗംഭീരമായ ഒരു ന്യൂസ് പേപ്പര്‍ ആയിരുന്നു. ഈ ന്യൂസ് പേപ്പര്‍ പ്രൌഢഗഭീരമായി പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് അവർ അറിയിച്ചു . മാലയാളി സമൂഹം നേരിടുന്ന ഗൗരവമേറിയ പല പ്രശ്‌നങ്ങളും പ്രവാസി മലയാളി കളുടെ മുന്നിൽ അവതരിപ്പിക്കുക എന്നതും കൂടെയാണ് ഫൊക്കാന ടുഡേയുടെ ലക്ഷ്യം. .ജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്ടെങ്കില്‍ പല പ്രശ്‌നങ്ങളും നിഷ്‌പ്രയാസം സഫലമാക്കാവുന്നതേ ഉള്ളൂ. ഫൊക്കാനാ ടുഡേയുടെ ആദ്യപ്രതി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ജോയ് ഇട്ടൻ, ജോർജി വർഗീസ്, പോൾ കറുകപ്പള്ളിൽ , ജോസ് കാനാട്ട്, മാധവൻ.ബി നായർ, ശ്രീകുമാർ ഉണ്ണിത്താൻ,സുധാ കർത്ത, ഡോ.മാത്യു വർഗീസ്, അബ്രഹാം കളത്തിൽ, സണ്ണി മറ്റമന ,അലക്‌സ് തോമസ്, ജോർജ് ഓലിക്കൽ, ഡോ. അനിരുദ്ധൻ , ടി എസ് ചാക്കോ, ജോർജ് കോരത്ത്, മാത്യു കൊക്കുറ, മോഡി ജേക്കബ് എന്നിവരും പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.