You are Here : Home / USA News

പാലാ- മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും ജൂണ്‍ 24-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 15, 2017 10:47 hrs UTC

ഷിക്കാഗോ: പതിനേഴാമത് പാലാ- മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും 2017 ജൂണ്‍ 24-നു ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവ് ലിന്‍വുഡ് പാര്‍ക്കില്‍ വച്ചു നടത്തും. പാലാ- മീനച്ചില്‍ താലൂക്കില്‍ നിന്നും ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരുടെ കൂട്ടായ്മയായ പാലാ പിക്‌നിക്കും സമ്മേളനവും രാവിലെ 11 മണി മുതല്‍ വൈകിട്ട് 7 മണി വരെ നടത്തപ്പെടുന്നു. പിക്‌നിക്കിന്റെ ഭാഗമായി എല്ലാവര്‍ഷവും നടത്തിവരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള കലാ-കായിക മത്സരങ്ങള്‍ രാവിലെ 11 മണിക്കുതന്നെ ആരംഭിക്കുന്നതാണ്. നാടിന്റെ തനിമയും സംസ്കാരവും നിലനിര്‍ത്തുന്നതിനുള്ള ഈ കൂട്ടായ്മയിലേക്ക് പാലാ മീനച്ചില്‍ താലൂക്കില്‍ നിന്നുമുള്ള എല്ലാ പ്രദേശവാസികളേയും, അഭ്യുദയകാംക്ഷികളേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പയസ്സ് ഒറ്റപ്ലാക്കല്‍ 312 231 3345, റ്റോമി വെള്ളൂക്കുന്നേല്‍ 630 730 9622, സിബി പാറേക്കാട്ട് 847 209 1142, റോയ് മുളകുന്നം 847 363 0050.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.