You are Here : Home / USA News

കുടുംബ സംഗമ സ്മരണിക പ്രസിദ്ധീകരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 15, 2017 10:51 hrs UTC

ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ യാക്കോബായ കമ്യൂണിറ്റി ഫിലാഡല്‍ഫിയയില്‍ വച്ച് ജൂണ്‍ 27 മുതല്‍ 30 വരെ നടക്കുന്ന കുടുംബ സംഗമത്തിന്റെ സ്മരണിക പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രവര്‍ത്തന പരിപടികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. പ്രസിദ്ധീകരണതലത്തില്‍ കഴിവും പരിചയസമ്പന്നനുമായ കെ.പി. ആന്‍ഡ്രൂസിന്റെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപികരിച്ചു. ക്‌നാനായ സമുദായത്തിന്റെ അമേരിക്കന്‍ റീജിനല്‍ മെത്രാപ്പോലിത്താ ആര്‍ച്ച് ബിഷപ്പ് ഡോ. ആയൂബ് മോര്‍ സില്‍വാനോസിന്റെ ഉപദേശം ഈ സുവനീറിന് മാറ്റ്കൂട്ടും. സാധാരണപ്രസിദ്ധീകരിക്കാറുള്ള സുവനീറുകളില്‍നിന്നും വ്യത്യസ്തമായ ഒന്നായിരിക്കും ഈ സുവനീര്‍. ക്‌നാനായ കമ്യൂണിറ്റിയെ സ്‌നേഹിക്കുന്നവര്‍ എല്ലാകാലവും സൂക്ഷിച്ചുവയ്ക്കുവാന്‍ ഇഷ്ടപെടുന്ന ഒരു ഉപഹാരമായിട്ടാണ്് ഈ സുവനീറിനെ രൂപകല്പനചെയ്യുന്നത്.

 

 

ക്‌നാനായ സമുദായ സംക്ഷിപ്ത ചരിത്രം, ആദ്യകാല ഭരണാധികാരികള്‍, ദേവാലയങ്ങള്‍ എന്നിവയ്ക്ക് ഉപരിയായി അമേരിക്കന്‍ കുടിയേറ്റചരിത്രം, നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കമ്യൂണിറ്റിയുടെ കര്‍മ്മ പരിപാടികളുടെ അവലോകനം എന്നിവ ഉള്‍പ്പെടുത്തുന്നുണ്ട്. കൂടാതെ അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്ന കുടുംബങ്ങളില്‍നിന്നും വേര്‍പിരിഞ്ഞ മക്കള്‍, മാതാപിതാക്കള്‍ എന്നിവരുടെ സ്മരണയ്ക്കുവേണ്ടി ഫോട്ടോയും പേരു വിവരങ്ങളും ഉള്‍കൊള്ളിക്കുവാന്‍ ഉദ്ദേശിക്കുന്നു. താല്പര്യമുള്ളവര്‍ എത്രയുംവേഗം സുവനീര്‍ കമ്മറ്റി ചെയര്‍മാന്‍ .കെ.പി.ആന്‍ഡ്രൂസുമായി ബദ്ധപ്പെടേണ്ടതാകുന്നു. സുവനീറിന്റെ അവസാനഭാഗത്ത് ക്‌നാനായ കമ്യൂണിറ്റിയുടെ ഒരു ഡയറക്ടറിയും ഉള്‍പ്പെടുത്തുന്നുണ്ടു്. വൈദീകര്‍, ഇടവകള്‍, ഇടവകാംഗങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ അടങ്ങിയ ഈ ഡയറക്ടറി കമ്മൂണിറ്റിയ്ക്ക് വളരെ ഉപയോഗ പ്രദമായിരിക്കും. ഈ സോവനീറിന്റെ കോപ്പികള്‍ ആവശ്യമുള്ളവര്‍ക്ക് തപാലില്‍കൂടി ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതായിരിക്കും. ഈ പ്രസിദ്ധികരണം വിജയപ്രദമാക്കിതീര്‍ക്കുവാന്‍ എല്ലാവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. കെ.പി. ആന്‍ഡ്രൂസ് (ചെയര്‍പേഴ്‌സണ്‍) 516-326-0969 , ജോസ് പുതിയമഠം (കോ- ചെയര്‍പേഴ്‌സണ്‍) 201-401-3015, മോന്‍ മാലിക്കറുകയില്‍ (കമ്മിറ്റി മെമ്പര്‍) 630-998-6729, ബൈജു കാണാപ്പുഴ (കമ്മിറ്റി മെമ്പര്‍) 416-895-0326, ജോസ് മേയപുറത്ത് (കമ്മിറ്റി മെമ്പര്‍) 267-234-4471.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.