You are Here : Home / USA News

മാര്‍ക്ക് പിക്‌നിക്ക് വന്‍ വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 20, 2017 11:32 hrs UTC

ഷിക്കാഗോ: ഇല്ലിനോയി സംസ്ഥാനത്തെ മലയാളി റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളുടെ പ്രൊഫഷണല്‍ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ (മാര്‍ക്ക്) ഈവര്‍ഷത്തെ പിക്‌നിക്ക് സംഘാടന മികവുകൊണ്ടും നടത്തിപ്പിലെ പുതുമകൊണ്ടും വ്യത്യമായ അനുഭവമായി മാറി. മാര്‍ക്കിന്റെ മുന്‍കാല ഭാരവാഹികളുടേയും നിലവിലുള്ള ഭാരവാഹികളുടേയും സാന്നിധ്യത്തില്‍ പ്രസിഡന്റ് യേശുദാസന്‍ ജോര്‍ജ് പതാക ഉയര്‍ത്തിയതോടെ പിക്‌നിക്കിനു തുടക്കമായി. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി കായിക മത്സരങ്ങളും വിനോദ പരിപാടികളും നടത്തപ്പെട്ടു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സായ സമയാ ജോര്‍ജ്, ഷൈനി ഹരിദാസ്, നവീന്‍ സിറിയക്, ടോം കാലായില്‍ എന്നിവര്‍ ചിട്ടയായ മത്സരങ്ങള്‍ക്കും സമ്മാനദാനത്തിനും നേതൃത്വം നല്‍കി.

 

 

 

പഴയകാല ഗാനങ്ങള്‍ കോര്‍ത്തിണക്കികൊണ്ട് നടത്തിയ വിനോദ പരിപാടിക്ക് സ്കറിയാക്കുട്ടി തോമസ്, സൈമണ്‍ ചക്കാലപടവില്‍, ഗീതു ജേക്കബ്, ജോജി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം നടത്തിയ വടംവലി മത്സരം പിക്‌നിക്കിന്റെ ആവേശം വാനോളമുയര്‍ത്തി. പ്രഭാത ഭക്ഷണവും ബാര്‍ബിക്യൂവും ഉള്‍പ്പടെ സ്വാദിഷ്ടമായ ഭക്ഷണം തയാറാക്കിയത് മലബാര്‍ കേറ്ററിംഗ് ആയിരുന്നു. റെസ്പിരേറ്ററി പ്രൊഫഷനിലേക്ക് പുതുതായി കടന്നുവന്ന നിരവധി തെറാപ്പിസ്റ്റുകളുടേയും മാര്‍ക്ക് അംഗങ്ങളുടേയും മക്കളായ നിരവധി യുവജനങ്ങളുടെ സാന്നിധ്യം ഈ പിക്‌നിക്കില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പിക്‌നിക്ക് ജനറല്‍ കണ്‍വീനര്‍ ഷാജന്‍ വര്‍ഗീസ്, മാര്‍ക്ക് ഭാരവാഹികളായ യേശുദാസന്‍ ജോര്‍ജ്, റോയി ചേലമലയില്‍, ഷാജു മാത്യു, സണ്ണി കൊട്ടുകാപ്പള്ളി, വിജയ് വിന്‍സെന്റ്, റെജിമോന്‍ ജേക്കബ്, ജോസ് കല്ലിടുക്കില്‍, ജോസഫ് ചാണ്ടി, സ്കറിയാക്കുട്ടി തോമസ്, റഞ്ചി വര്‍ഗീസ്, സാം തുണ്ടിയില്‍, ജോണ്‍ ചിറയില്‍ എന്നിവര്‍ പിക്‌നിക്കിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കി. രാമചന്ദ്രന്‍ ഞാറക്കാട്ടില്‍, ജോര്‍ജ് വയനാടന്‍ എന്നിവര്‍ പിക്‌നിക്കിന്റെ ആദ്യാവസാനം ക്യാമറിയിലൂടെ ഒപ്പിയെടുത്തു. പങ്കെടുത്ത എല്ലാവര്‍ക്കും സൗഹൃദത്തിന്റെ ഒരു പുത്തന്‍ ഉണര്‍വ് പ്രദാനം ചെയ്ത പിക്‌നിക്കില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സെക്രട്ടറി ജോസഫ് റോയി നന്ദി അറിയിച്ചു. റോയി ചേലമലയില്‍ (സെക്രട്ടറി, മാര്‍ക്ക്) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.