You are Here : Home / USA News

അയിരൂര്‍-കൊറ്റനാട് നിവാസികളുടെ സംഗമം ഹൂസ്റ്റനില്‍ അരങ്ങേറി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, June 20, 2017 11:44 hrs UTC

ഹൂസ്റ്റന്‍ : ജൂണ്‍ 11ഞായറാഴ്ച വൈകീട്ട് 5 ന് സ്റ്റാഫോര്‍ഡിലെ എന്‍കഌക്‌സ്-ആര്‍എന്‍ റിവ്യൂ സെന്ററില്‍ അയിരൂര്‍-കൊറ്റനാട് സംഗമം അരങ്ങേറി. ബ്രദര്‍ തോമസ് ജോണ്‍ കൊറ്റാടിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ അയിരൂര്‍- കൊറ്റനാട് നിവാസികളായ 35 ല്‍ പരം ആളുകള്‍ സംബന്ധിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു അഡ്‌ഹോക്ക് കമ്മറ്റിയെ നിയോഗിച്ചു. എത്തിച്ചേര്‍ന്ന എല്ലാവരും തമ്മില്‍ പരിചയപ്പെടാനും പരിചയം പുതുക്കാനും ഈ സന്ദര്‍ഭം ആവേശത്തോടെ വിനിയോഗിച്ചു. ജന്മദേശത്തോടുള്ള സ്‌നേഹാദരവ് വര്‍ധിക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ ഉപകരിക്കുമെന്ന് ജോണ്‍ ഫിലിപ്പ് ആശംസിച്ചു. പുരാതനകാലം മുതലെ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന അയിരൂര്‍- കൊറ്റനാട് നിവാസികള്‍ തമ്മില്‍ സ്‌നേഹവും ഐക്യതയും പുലര്‍ത്തി വരുന്നവരാണ്.

 

 

 

അതുകൊണ്ട് ഇങ്ങനെ ഒരു സംഗമത്തില്‍ ദേശവാസികള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ആത്മീയമായിട്ടും, വിദ്യാഭ്യാസപരമായിട്ടും, സാമൂഹ്യ വ്യവസ്ഥിതിയിലും നൂറ്റാണ്ടുകള്‍ക്കു മുമ്പേ പുരോഗതി പ്രാപിച്ചവരായിരുന്നു അയിരൂര്‍-കൊറ്റനാട് ദേശവാസികള്‍. ഗ്രേറ്റ് ബ്രിട്ടന്‍, സിംഗപ്പൂര്‍, മലേഷ്യ, ബര്‍മ്മ, പേര്‍ഷ്യന്‍ ഗള്‍ഫ് നാടുകള്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ഉദ്യോഗാര്‍ത്ഥം പോയിരുന്ന അനേകമാളുകള്‍ അയിരൂര്‍-കൊറ്റനാട് ദേശവാസികള്‍. ഗ്രേറ്റ് ബ്രിട്ടന്‍, സിംഗപ്പൂര്‍ മലേഷ്യ, ബര്‍മ്മ, പേര്‍ഷ്യന്‍ ഗള്‍ഫ് നാടുകള്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ഉദ്യോഗാര്‍ത്ഥം പോയിരുന്ന അനേകമാളുകള്‍ അയിരൂര്‍-കൊറ്റനാട് നിവാസികളായിട്ടുണ്ട്. അവര്‍ എത്തിച്ചേര്‍ന്ന ഇടങ്ങളിലെല്ലാം ഒത്തുകൂടി ഇങ്ങനെയുള്ള സംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു. 1987 ഡാളസില്‍ കാലം ചെയ്ത തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ഒരു സംഗമം നടത്തുകയുണ്ടായി. അതില്‍ അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി 200 ല്‍ പരം അംഗങ്ങള്‍ സംബന്ധിച്ചിരുന്നു. മീറ്റിംഗിങ്ങില്‍ ഫാ.മാമ്മന്‍ മാത്യു, ജോണ്‍ ഫിലിപ്പ്, കെ.എ.തോമസ്, റോയി തീയാടിക്കല്‍, ഏബ്രഹാം കോരിയേത്ത്, ബാബു കൂടത്തിനാല്‍, ജോസഫ് വര്‍ഗീസ്, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി. ദാനിയേല്‍ കോരിയേത്തി ന്റെ പ്രാര്‍ത്ഥനയ്ക്കു ശേഷം ഫാ.മാമ്മന്‍ മാത്യുവിന്റെ ആശിര്‍വാദത്തോടെ സമ്മേളനം പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.