You are Here : Home / USA News

ഫോമാ ന്യൂയോര്‍ക്ക് എംപയര്‍ റീജണല്‍ പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Tuesday, June 20, 2017 11:46 hrs UTC

ന്യൂയോര്‍ക്ക്: ഫോമായുടെ ശക്തമായ റീജനുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, ന്യൂയോര്‍ക്ക് എംപയര്‍ റീജണിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 24-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നിര്‍വ്വഹിക്കുന്നതാണ്. എംപയര്‍ റീജണല്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ട്രഷറര്‍ ജോസി കുരിശുങ്കല്‍, ജോ.ട്രഷറര്‍ വിനോദ് കൊണ്ടൂര്‍, ജോ.ട്രഷറര്‍ ജോമോന്‍ കുളപ്പുരക്കല്‍, വനിതാ ഫോറം പ്രസിഡന്റ് രേഖാ നായര്‍, പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് റ്റി. ഉമ്മന്‍, ഫോമ മുന്‍ സെക്രട്ടറി ജോണ്‍സി. വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിക്കും. ഉദ്ഘാടന യോഗത്തിനു ശേഷം, ഫോമാ എംപയര്‍ റീജണ്‍ നടത്തുവാന്‍ പോകുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം, മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകന്‍ ബിജു നാരായണന്‍, പ്രശസ്ത ഗായിക ഡെല്‍സി നൈനാന്‍, ഐഡിയ സ്റ്റാര്‍ സിംങ്ങറിലൂടെ പ്രശ്തനായ വില്യം ഐസക് എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും, പ്രശസ്ത നടിയും, നര്‍ത്തകിയും, അവതാരകയുമായ രചന നാരായണ്‍ കുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടായിരിക്കും.

 

 

 

ലൈവ് ഓര്‍ക്കസ്ട്രയോടുകൂടി അവതരിപ്പിക്കുന്ന ഈ പരിപാടികള്‍ കലാസ്‌നേഹികള്‍ക്ക് നവ്യമായ അനുഭവമായിരിക്കും. പരിപാടികളുടെ വിജയത്തിനായി, റീജണല്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ഫണ്ട് റൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോഫ്രിന്‍ ജോസ്, റീജണല്‍ സെക്രട്ടറി സഞ്ചു കളത്തിപ്പറമ്പില്‍, ട്രഷറര്‍ നിഷാദ് പയിറ്റുതറയില്‍, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷിനു ജോസഫ്, റോക് ലാന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് റോയി ചെങ്ങന്നൂുര്‍, ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി, 'മാര്‍ക്ക്' പ്രസിഡന്റ് മാത്യു മാണി, മിഡ് ഹഡ്‌സന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിജു ഉമ്മന്‍, ഫോമാ നാഷ്ണല്‍ കമ്മറ്റി അംഗങ്ങളായ എ.വി.വര്‍ഗീസ്, സണ്ണി കല്ലൂപ്പാറ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഫോമാ എംപയര്‍ റീജണിന്റെ പ്രവര്‍ത്തനോദ്ഘാടന യോഗത്തിലേക്കും, തുടര്‍ന്ന് നടക്കുന്ന കലാപരിപാടികളിലേക്കും എല്ലാ മലയാളികളേയും ഭാരവാഹികള്‍ സ്‌നേഹത്തോടെ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രദീപ് നായര്‍- 203 260 1356 സഞ്ചു കളത്തിപ്പറമ്പിന്‍-914 356 2134 നിഷാദ് പയിറ്റുതറയില്‍-914 262 7513

 

 

സ്ഥലം: Saunders high school, 183 Palmer Road, Yonkers

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.